'ദീപ'മായി ചാഹര്‍
ഗയാന: വിന്‍ഡീസിനെതിരേ അമേരിക്കയില്‍ നടന്ന രണ്ട് ടി20 മത്സരങ്ങളും ജയിച്ച് മൂന്നാം മത്സരവും സ്വന്തമാക്കാനായി ആതിഥേയ മണ്ണില്‍ ഇറങ്ങിയ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ആറു വിക്കറ്റിന് 146 റണ്‍സെടുത്തു. റോമാന്‍ പവലും(32) ഫാബിയന്‍ അലനും(8) പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്ന് വിക്കറ്റും നവ്ദീപ് സെയ്നി രണ്ടും അരങ്ങേറ്റം കുറിച്ച രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റുമെടുത്തു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് ആദ്യ മണിക്കൂറുകളില്‍ കളി തുടങ്ങിയില്ല. ഏറെ വൈകിയാണ് കളി ആരംഭിച്ചത്. വിശ്രമം അനുവദിച്ച രോഹിത് ശര്‍മ കളിച്ചില്ല. രോഹിതിനു പുറമേ രവീന്ദ്ര ജഡേജയും ഖലീല്‍ അഹമദിനും പകരം രാഹുല്‍ ചഹാര്‍, ദീപക് ചഹാര്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടു.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ദീപക് ചാഹര്‍ ആദ്യത്തെ മൂന്നുപേരെയും പറഞ്ഞയച്ച് ഇന്ത്യക്ക് ആശ്വാസം നല്കി. രണ്ടാം ഓവറിലെത്തി തന്റെ ആദ്യ ഓവറെറിഞ്ഞ ചാഹര്‍ അഞ്ചാം പന്തില്‍ നരെയ്നെ(2) സെയ്നിയുടെ കൈകളിലെത്തിച്ചു. തുടര്‍ന്ന് തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ 10 റണ്‍സെടുത്ത എവിന്‍ ലെവിസിനെ എല്‍.ബിയില്‍ കുരുക്കിയതോടെ ഓപണര്‍മാരെ പുറത്താക്കിയ താരം ടീം ശ്രദ്ധ പിടിച്ചുപറ്റി.
ആ ഓവറിലെ അഞ്ചാം പന്തിലും മറ്റൊരു വിന്‍ഡീസ് താരം പുറത്ത്. ഇത്തവണ ഒരു റണ്‍സെടുത്ത ഷിംരോണ്‍ ഹിറ്റ്മെയറിന് എല്‍.ബിയില്‍ കുരുങ്ങാനായിരുന്നു വിധി. തുടര്‍ന്നെത്തിയ നിക്കോളാസ് പൂരനും
പൊള്ളാര്‍ഡും കൂടി കൂട്ടുചേര്‍ന്നതോടെ സ്കോറിങ് നീങ്ങി. എന്നാല്‍ സ്കോര്‍ 80ല്‍ നില്‍ക്കേ പൂരനെ(17) പന്തിന്റെ കൈകളിലെത്തിച്ച് സെയ്നി കൂട്ട്പൊളിച്ചു. കൂടുതല്‍ അപകടകാരിയാവും മുന്‍പ് അര്‍ധ സെഞ്ച്വറിയെടുത്ത പൊള്ളാര്‍ഡിനെ (58) അരങ്ങേറ്റക്കാരന്‍ ചാഹര്‍ മടക്കി. 14 റണ്‍സ് കൂടി ചേര്ന്നതിനിടെയില് വെടിക്കെട്ട് താരം ബ്രാത്വെയ്റ്റിനെ കൂടി മടക്കിയതോടെ ഒടുവില്‍ ടീം സ്കോര്‍ ആറിന് 146ല്അവസാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."