കനത്ത മഴ; ആസ്ത്രേലിയ- ന്യൂസിലന്‍ഡ് മത്സരം ഉപേക്ഷിച്ചു
ബിര്‍മിങ്ഹാം: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് ആസ്ത്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 291 റണ്‍സില്‍ പുറത്തായി. ന്യൂസിലന്‍ഡിന്റെ ബാറ്റിങ് കഴിഞ്ഞ ഉടനെ മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തി വയ്ക്കേണ്ടി വന്നു. മഴ മാറിയ ശേഷം കളി തുടങ്ങിയപ്പോള്‍ ആസ്ത്രേലിയയുടെ വിജയം 33 ഓവറില്‍ 235 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഒന്പതോവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ ഓസീസ് ബാറ്റിങ് തുടരവേ വീണ്ടും മഴയെത്തിയതിനെ തുടര്‍ന്നാണ് മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യം വന്നത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
നേരത്തെ നായകന് കെയ്ന്‍ വില്ല്യംസന് നേടിയ സെഞ്ച്വറി (100) യാണ് കിവികള്‍ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ലൂക് റോഞ്ചി (65)യും തിളങ്ങി. കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുകയായിരുന്ന കിവികളുടെ മധ്യനിരയും വാലറ്റവും തകര്‍ത്ത് ജോഷ് ഹാസ്ലെവുഡ് ആസ്ത്രേലിയയെ മത്സരത്തിലേക്ക് മടക്കികൊണ്ടു വന്നു. ഒന്‍പത് ഓവറില്‍ 52 റണ്‍സ് വഴങ്ങി ഹാസ്ലെവുഡ് ആറ് വിക്കറ്റുകളാണ് വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."