സര്‍വസജ്ജമായി സൈന്യം; മക്കയില്‍ ശക്തി പ്രകടനം നടത്തി
മക്ക: ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുണ്യനഗരികളില്‍ സുരക്ഷയൊരുക്കുന്ന സൈന്യം സര്‍വസജ്ജമെന്നുണര്‍ത്തി സൈനിക പരേഡ് നടത്തി.
ഹജ്ജ് കര്‍മങ്ങള്‍ സുഗമമായി നടത്തുന്നതിന് രാജ്യത്തെ വിവിധ സൈനിക വിഭാഗങ്ങള്‍ സര്‍വസജ്ജമാണെന്ന് പ്രഖ്യാപിച്ചാണ് മക്കയില്‍ സൈനിക പരേഡ് അരങ്ങേറിയത്. അറഫാത്തിനു സമീപത്തെ സ്‌പെഷല്‍ എമര്‍ജന്‍സി ഫോഴ്‌സ് ഗ്രൗണ്ടില്‍ അരങ്ങേറിയ സൈനിക പരേഡില്‍ സഊദി ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് സല്യൂട്ട് സ്വീകരിച്ചു. കര, വ്യോമ, സേനാവിഭാഗങ്ങളും സ്‌പെഷല്‍ ഫോഴ്‌സ് വിഭാഗങ്ങളുമാണ് പരിപാടിയില്‍ അണി നിരന്നത്.
അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയെത്തുന്നവര്‍ക്ക് ഒരു പോറലുമേല്‍പിക്കാന്‍ പഴുതു നല്‍കാതെ പ്രതിരോധ സേന സര്‍വസജ്ജമാണെന്ന പ്രഖ്യാപനമാണ് സൈനിക പ്രകടനം നല്‍കിയത്.
വിവിധ സേനാ വിഭാഗങ്ങള്‍ നടത്തിയ പരേഡില്‍ സേനയുടെ മികവും സൈനിക ശക്തിയും വിളിച്ചോതുന്നതായിരുന്നു.
വിദേശ മാധ്യമ പ്രതിനിധികള്‍, സഊദി ഉന്നതാധികാരികള്‍, മക്ക ഡെപ്യൂട്ടി അമീര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, വിവിധ വകുപ്പ് മന്ത്രിമാര്‍, ഹജ്ജ് ഉന്നതാധികാര സമിതി നേതാക്കള്‍, വിവിധ സുരക്ഷാ വിഭാഗം നേതാക്കള്‍ തുടങ്ങിയവരുടെ സാന്നനിധ്യത്തിലാണ് സൈനിക ശക്തി പ്രകടനം അരങ്ങേറിയത്.
മുസ്ദലിഫയില്‍ ഹാജിമാര്‍ക്കായി ആംഡ് ഫോഴ്‌സ് സ്‌പെഷല്‍ ആശുപത്രി പ്രവര്‍ത്തന സജ്ജമായി. നൂതന സൗകര്യങ്ങളും എഴുന്നൂറിലധികം ബെഡുകളും ഉള്‍പ്പെടുന്ന വിശാലമായ ആശുപത്രിയാണ് സജ്ജമായത്. മഷാഇറുകളില്‍ തീര്‍ഥാടകര്‍ക്കായി ഒരുക്കിയ ഹജ്ജ് സേവനങ്ങള്‍ വിലയിരുത്താന്‍ എത്തിയ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ആംഡ് ആശുപത്രിയും മറ്റു സജ്ജീകരണങ്ങളും നേരിട്ടെത്തി വിലയിരുത്തി സന്തുഷ്ടി പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."