ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോമെന്ന് രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ സിന്‍ഡ്രോം ബാധിച്ചതായി ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കഴിഞ്ഞ ദിവസം ബി.സി.സി.ഐയുടെ ഇടക്കാല ഭരണ സമിതിയില്‍ നിന്ന് രാജിവച്ച അദ്ദേഹം ഇടക്കാല ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ അനഭിലഷണീയ പ്രവണതകള്‍ക്കെതിരേ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മുന്‍ നായകന്‍മാരായ ധോണി, ദ്രാവിഡ്, ഗവാസ്‌ക്കര്‍ എന്നിവര്‍ക്കെതിരേ കടുത്ത ഭാഷയില്‍ തന്നെ ഗുഹ കത്തില്‍ പരാമര്‍ശിക്കുന്നു. സൂപ്പര്‍ താരങ്ങളെ ഭയന്നുള്ള തീരുമാനങ്ങളാണ് ബോര്‍ഡ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് ബി.സി.സി.ഐ എ ഗ്രേഡ് താരത്തിനുള്ള ശമ്പളം നല്‍കുന്നത് ശരിയാണോയെന്ന് ഗുഹ ചോദിക്കുന്നു. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കറുടെ റോള്‍ ചോദ്യം ചെയ്യുന്ന ഗുഹ ഗവാസ്‌ക്കറിന്റെ പ്ലെയര്‍ മാനേജ്‌മെന്റ് കമ്പനി കൈകാര്യം ചെയ്യുന്നത് ശിഖര്‍ ധവാനാണെന്നും പറയുന്നു.
ഇന്ത്യന്‍ ടീമുമായി കരാറുള്ള ദ്രാവിഡ് ഐ.പി.എല്‍ ടീമിന്റെ പരിശീലകന്‍ ആകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം മൂല്യാധിഷ്ടിതമല്ലാത്ത കാര്യമാണ് ദ്രാവിഡ് ചെയ്യുന്നതെന്നും ആരോപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ താത്പര്യത്തിന് എതിരാണ് ദ്രാവിഡിന്റെ പ്രവൃത്തിയെന്നും ഗുഹ വ്യക്തമാക്കി.
പരിശീലകന്‍ അനില്‍ കുംബ്ലെയെ കൈകാര്യം ചെയ്യുന്ന രീതിയേയും ഗുഹ നിശിതമായി വിമര്‍ശിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതിന്റെ ക്രെഡിറ്റ് കളിക്കാര്‍ക്ക് ലഭിക്കുമ്പോള്‍ അതില്‍ കുറച്ചെങ്കിലും പരിശീലകനും മറ്റ് സ്റ്റാഫിനും അവകാശപ്പെട്ടതാണ്.
കുംബ്ലെയുടെ കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശരിയായ രീതിയിലല്ല ബി.സി.സി. ഐ ഇടപെട്ടത്. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് നോക്കിയാല്‍ കുംബ്ലെയുടെ പരിശീലന കരാര്‍ നീട്ടുകയാണ് ബി.സി.സി.ഐ ചെയ്യേണ്ടതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."