ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റല്‍: സര്‍ക്കാരിനു സുപ്രിംകോടതി നോട്ടിസ്
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍നിന്ന് എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്ന ഹരജികളില്‍ സുപ്രിംകോടതി നൊട്ടിസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍, നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്), ശ്രീനാരായണ ധര്‍മ്മ പരിപാലനസംഘം (എസ്.എന്‍.ഡി.പി) എന്നിവര്‍ക്കാണ് നൊട്ടിസ് അയച്ചത്.
ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യന് സ്വാമി, ടി.ജി മോഹന്‍ദാസ് എന്നിവരുടെ ഹരജികളില്‍ ജസ്റ്റിസുമാരായ യു.യു ലളിത്, കെ.എം ജോസഫ് എന്നിവരടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. ആറാഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കണമെന്നാണ് നൊട്ടിസില് ആവശ്യപ്പെട്ടിരിക്കുന്നത്.
ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയും ബോര്‍ഡിന്റെ പ്രവര്‍ത്തന രീതിയും ശരിയല്ലെന്നാണ് ഹരജിക്കാരുടെ വാദം. സര്‍ക്കാര്‍ ഹിന്ദു എം.എല്‍.എമാരില്‍നിന്നു ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുകയാണ് നിലവിലെ രീതി. എന്നാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലപാടുകള്‍ ഹൈന്ദവ ആചാരങ്ങള്‍ക്ക് ഒത്തുപോവുന്നതല്ല.
ഈ ഘട്ടത്തില്‍ ക്ഷേത്രങ്ങള്ക്കുമേലുള്ള അധികാരം ദേവസ്വം ബോര്‍ഡില്‍നിന്ന് എടുത്തുകളയണമെന്നുള്പ്പെടെയുള്ള ആവശ്യങ്ങളാണ് ബി.ജെ.പി നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഇക്കാര്യത്തിലുള്ള പ്രാഥമിക നടപടിയെന്നോണമാണ് ഇന്നലെ ഇതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നൊട്ടിസയച്ചത്. നൊട്ടിസിനു മറുപടി ലഭിച്ച ശേഷം ആറാഴ്ച കഴിഞ്ഞ് കേസില്‍ വാദംനടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."