അക്ഷരമുറ്റത്ത് ഇനി കൊയ്ത്തുപാട്ടിന്റെ ആരവമുയരും
കോഴിക്കോട്: അക്ഷരവെളിച്ചം നുകരാനും പകര്‍ന്നു നല്‍കാനും പരിശീലനം നല്കുന്ന നടക്കാവ് വനിതാ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയട്ടില്‍ ഇനി കൊയ്ത്തു പാട്ടിന്റെ ആരവമുയരും. പച്ചക്കറി കൃഷിക്കു പിന്നാലെ കരനെല്‍കൃഷിയിലും തങ്ങളുടെ വൈദഗ്ധ്യം തെളിയിക്കാനുള്ള തയാറെടുപ്പിലാണ് ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ഥികളും. കരനെല്‍ കൃഷിക്ക് വിത്തിറക്കുന്ന ചടങ്ങ് കാംപസിലെ നിലം കാളകളെ ഉപയോഗിച്ച് ഉഴുതും വിത്ത് വിതച്ചും കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. തനതായ ഗ്രാമീണ ശൈലിയില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. കാളകളെ ഉപയോഗിച്ച് നിലം ഉഴുതു മറിക്കുന്ന കാഴ്ച മിക്ക വിദ്യാര്‍ഥികള്‍ക്കും ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. ടി.ടി.ഐയിലെ അധ്യാപികയും പ്രൊജക്ട് കോഡിനേറ്ററുമായ ജമുനാ ദേവി മുന്‍കൈ എടുത്ത് കുരുവട്ടൂരില്‍ നിന്നും എത്തിച്ച കാളകളെയാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. കോഴിക്കോട് കൃഷിഭവന് മുഖേന നല്കിയ 10 കിലോഗ്രാം ഉമ ഇനത്തില്‍പ്പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ഇത് മൂന്ന് മാസത്തിന് ശേഷം വിളവെടുക്കാനാകും. കാംപസില്‍ ഒരുക്കിയ കൃഷിയിടത്തില്‍ പച്ചക്കറിക്കൃഷി ഇപ്പോഴും സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ പച്ചക്കറി തോട്ടത്തിനുള്ള അവാര്ഡ്്്്്് വനിതാ ടി.ടി.ഐക്ക് ലഭിച്ചിരുന്നു. ചടങ്ങില്‍ ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, കൃഷി ഓഫിസര്‍ എ. ഇസ്മാഈല്‍, അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് ടി. രൂപക്, അധ്യാപകരായ മുഹമ്മദ് റഷീദ്, കെ. പ്രമീള സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."