HOME
DETAILS

ന്യൂനമര്‍ദം ശക്തമാകുന്നു; ഇടവിട്ട് കനത്ത മഴ

  
backup
August 06 2019 | 22:08 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8



കോഴിക്കോട്: കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു തുടക്കമായപ്പോഴുള്ള കാലാവസ്ഥാ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെങ്കിലും കനത്ത പ്രളയം ഇത്തവണ വരാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു വരുന്ന ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയ്ക്ക് പ്രധാന കാരണമായി കാണുന്നത്. ഇതു വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദം (ഡിപ്രഷന്‍) ആയി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി ( ട്രഫ്) രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുട അഭിപ്രായം. കഴിഞ്ഞ പ്രളയകാലത്ത് ന്യൂനമര്‍ദം രൂപപ്പെട്ട അതേ മേഖലയിലാണ് ഈ ന്യൂനമര്‍ദം രൂപപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ അതിശക്തവും തുടര്‍ച്ചയുള്ളതുമായ മഴയ്ക്ക് സാധ്യതയില്ലെന്നു തന്നെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ കരുതുന്നത്. വടക്കന്‍ ജില്ലകളില്‍ ശക്തവും ഒറ്റപ്പെട്ടതുമായ മഴയുണ്ടാവും. ഈ മാസം 22വരെ കേരളത്തില്‍ മഴ പ്രതീക്ഷിക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു.
ഇന്നും നാളെയും തെക്കന്‍ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്ന് കരുതുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് കേരളം പ്രളയത്തില്‍പ്പെട്ടത്.


1924 നു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയദുരന്തമായിരുന്നു ഇത്. അഞ്ഞൂറിലധികം ആളുകള്‍ക്ക് ജീവഹാനിയുണ്ടാവുകയും സംസ്ഥാനത്തെ 54 ലക്ഷത്തിലേറെ ആളുകളെ ബാധിക്കുകയും ചെയ്ത മഹാദുരന്തത്തില്‍ നിന്ന് ഇപ്പോഴും നാടും ജനങ്ങളും പൂര്‍ണമായി മോചിതരായിട്ടില്ല.
എന്നാല്‍ പ്രളയ ഭീതി വേണ്ടെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കിഴക്കോട്ടുള്ള കാറ്റിന്റെയും മേഘത്തിന്റെയും ഉഷ്ണമേഖലാ സഞ്ചാരമായ എം.ജെ.ഒ, ഇന്ത്യന്‍ ഓഷ്യന്‍ ഡൈ പോള്‍ (ഇന്ത്യന്‍ നിനോ) എന്നിവ അനുകൂലമായതും പസഫിക് സമുദ്രത്തില്‍ എല്‍നിനോ ഇല്ലാതായതും കേരളത്തില്‍ മഴ സാധാരണ രീതിയില്‍ ലഭിക്കാന്‍ ഇടയാക്കും. മഴക്കൊപ്പം ചിലയിടങ്ങളില്‍ നേരിയ തോതിലുള്ള മിന്നലിനും ചുഴറ്റി വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കി.മി വരെ കാറ്റിന് ശക്തിയുണ്ടാകും.
സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളില്‍ ചില പ്രദേശങ്ങളില്‍ പെട്ടെന്നുണ്ടാകുന്ന കാറ്റില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ഗസ്റ്റി വിന്‍ഡ് അഥവാ ശക്തമായ കാറ്റാണ്. ചുഴലിക്കാറ്റല്ല. പ്രാദേശികമായി വായുപ്രവാഹത്തിലുണ്ടാകുന്ന പ്രതിഭാസമാണിത്. ഇതിന്റെ വേഗം മണിക്കൂറില്‍ 30 നും70 കി.മി ഇടയില്‍ വരെയാകാം. സെക്കന്റുകള്‍ക്കുള്ളില്‍ കാറ്റ് അതിവേഗം പ്രാപിക്കുകയും ചുഴറ്റി വീശുകയും ചെയ്യും. അത്യാവശ്യം നാശനഷ്ടങ്ങളുണ്ടാക്കി അടങ്ങും. പലയിടങ്ങളിലും 60 കി.മി വരെ ശക്തിയുള്ള കാറ്റ് പ്രതീക്ഷിക്കുന്നു. തീരദേശത്ത് 45 കി.മി വരെയും ഇടുക്കി, പാലക്കാട് ജില്ലകളുടെ മലയോരത്ത് 60 കി.മി വരെയും ശക്തിയുള്ള കാറ്റിനാണ് സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഗ്രൂപ്പായ കേരള വെതര്‍ നിരീക്ഷിക്കുന്നുണ്ട്. തിരൂര്‍, തൃശൂര്‍, പൊന്നാനി, കൊച്ചി, ആലപ്പുഴ, കണ്ണൂര്‍, പയ്യന്നുര്‍ , കാഞ്ഞങ്ങാട്, കാസര്‍കോട് തീരദേശത്ത് 45 കി.മി വരെയും വയനാട്, കാട്ടിക്കുളം, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, വടക്കോല്‍, പമ്പ, കമ്പം, പൊള്ളാച്ചി, കോയമ്പത്തൂര്‍, ഊട്ടി, ബംഗളൂരു എന്നിവിടങ്ങളില്‍ 60 കി.മി വരെയും വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് വിന്റ് മോഡലുകള്‍ സൂചന നല്‍കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

Kerala
  •  2 months ago
No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago