HOME
DETAILS
MAL
സുഷമാ സ്വരാജിന്റെ സംസ്കാരം വൈകിട്ട് നാലിന്, അന്തിമോപചാരമര്‍പ്പിക്കാനെത്തി ഉന്നത നേതാക്കള്‍
backup
August 07 2019 | 03:08 AM
ന്യൂഡല്‍ഹി: രാത്രി അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജിന്റെ സംസ്കാര ചടങ്ങ് വൈകിട്ട് നാലിന്. ഇപ്പോള്‍ ഡല്‍ഹിയിലെ അവരുടെ വീട്ടിലുള്ള മൃതദേഹം, ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു മണി വരെ പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കും.
പിന്നീട് ലോധി റോഡിലുള്ള വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും.
എയിംസ് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം വന്നാണ് സുഷമാ സ്വരാജ് (67) അന്തരിച്ചത്.
മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രപതി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കള്‍ എത്തി. 'ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളങ്ങുന്ന അധ്യായത്തിന് വിരാമമായിരിക്കുന്നു' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."