HOME
DETAILS

ആശുപത്രിയില്‍ മന്ത്രിസഭ വിളിച്ച് മനോഹര്‍ പരീക്കര്‍

  
backup
October 12, 2018 | 7:57 PM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%ad

 

ന്യൂഡല്‍ഹി: ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. താന്‍ ചികിത്സയില്‍ കഴിയുന്ന ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) എത്താനാണ് പരീക്കര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 15ന് പരീക്കറെ എയിംസില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചതിന് ശേഷം ആദ്യമായാണ് ഔദ്യോഗികമായി മന്ത്രിസഭാ യോഗം ചേര്‍ന്നത്.
മന്ത്രിമാര്‍ക്ക് പുറമെ സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജി.എഫ്.പി) എന്നിവരെയും ഇന്നലെ നടന്ന യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി ചികിത്സയിലായിരുന്നതിനാല്‍ സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കൂടാതെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി 16 കോണ്‍ഗ്രസ് നിയമസഭാ സാമാജികര്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടിരുന്നു. 40 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് മാത്രമായി 14 പ്രതിനിധികളാണുള്ളത്.
2017ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവല്‍കരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക്, മൂന്നു സ്വതന്ത്രര്‍ എന്നിവരെ ഒപ്പം ചേര്‍ത്ത് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ മാധ്യമപ്രവര്‍ത്തക ഉള്‍പെടെ അഞ്ചുപേരെ കൊലപ്പെടുത്തി; രക്ഷാപ്രവര്‍ത്തനത്തിന് അനുവദിക്കാതെ ആക്രമണം തുടര്‍ന്നു

International
  •  a few seconds ago
No Image

പ്രിയപ്പെട്ടവർക്ക് വിട; മരിച്ചവരിൽ രണ്ടുദിവസങ്ങൾക്ക് മുൻപ് ജോലിക്കിറങ്ങിയ യുവാവും, മുൻ മിസ്റ്റർ തൃശൂരും; തിരിച്ചറിഞ്ഞത് 9 പേരെ മാത്രം

Kerala
  •  a minute ago
No Image

പേരാമ്പ്ര സ്‌ട്രോങ് റൂം വിവാദം: നടപടിയെടുക്കാതെ കലക്ടര്‍; യുഡിഎഫ് നാളെ കോടതിയിലേക്ക്

Kerala
  •  35 minutes ago
No Image

30 വർഷം, 3 അന്വേഷണ ഏജൻസികൾ, എന്നിട്ടും പ്രതികളില്ല, ഹിന്ദുത്വഭീകരത പുറത്തുകൊണ്ടുവന്ന മലേഗാവ് കേസും വഴിമുട്ടി, ബറാഅത്ത്‌ ദിനവും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന ദിനത്തിലെ ആക്രമണം

National
  •  an hour ago
No Image

പുറ്റിങ്ങൽ ദുരന്തം;  സ്ഥിരം ജഡ്ജിയില്ല; വിചാരണ നീളുന്നു

Kerala
  •  an hour ago
No Image

പ്രസവം പണ്ട് 'കൂള്‍' ആയിരുന്നു; അഖില്‍ മാരാരുടെ പ്രസ്താവനക്കെതിരെ ഡോക്ടറുടെ പരാതി

Kerala
  •  an hour ago
No Image

ആവർത്തിക്കുന്ന വെടിക്കെട്ട് ദുരന്തം; എങ്ങുമെത്താത്ത അന്വേഷണങ്ങളും ശുപാർശകളും

Kerala
  •  an hour ago
No Image

'ഗുണ്ടായിസമാണെങ്കിൽ നടപടിയുണ്ടാകു'മെന്ന് താക്കീത്; ശ്രീലേഖയ്ക്കെതിരേ പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷൻ

Kerala
  •  an hour ago
No Image

മഞ്ചേശ്വരം മണ്ഡലം അവലോകന യോഗം; ബി.ജെ.പി ജില്ലാ അധ്യക്ഷയ്‌ക്കെതിരേ കടുത്ത വിമർശനം; വോട്ട് ചേർക്കുന്നതിൽ ജാ​ഗ്രത കുറവുണ്ടായി 

Kerala
  •  an hour ago
No Image

ഭരണഘടനാ ധാർമികത ചൂണ്ടിക്കാട്ടി മതപരമായ കാര്യങ്ങളിൽ ഇടപെടാനാകുമോ? ശബരിമല കേസിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും

National
  •  an hour ago