HOME
DETAILS

കാലിബറേഷന്‍ പരിശോധനയും തൃപ്തികരം

  
backup
October 12 2018 | 19:10 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4


കൊണ്ടോട്ടി: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന്റെ മുന്നോടിയായി ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) നിര്‍ദേശത്തില്‍ കാലിബറേഷന്‍ പരിശോധന പൂര്‍ത്തിയാക്കി. ദില്ലി വിമാന പരിശോധനാ യൂനിറ്റ് സാങ്കേതിക വിദഗ്ധരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കമ്യൂണിക്കേഷന്‍, നാവിഗേഷന്‍ സര്‍വെയ്‌ലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രണ്ട് ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റവും കാലിബറേഷന്‍ നടത്തിയത്. സാധാരണ ആറ് മാസത്തിലൊരിക്കലാണ് കാലിബറേഷന്‍ വിമാനങ്ങള്‍ പരിശോധനക്കെത്താറുള്ളത്. എന്നാല്‍ പരിശോധനാ സമയം ആകുന്നതിനു മുന്‍പുതന്നെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു.
കിഴക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തുമാണ് കരിപ്പൂരില്‍ രണ്ടു ഐ.എല്‍.എസ് സ്ഥാപിച്ചിട്ടുളളത്. ഇവയുടെ പ്രധാന ഭാഗങ്ങളായ ഗ്ലേ-പാത്ത്, ലോക്കലൈസര്‍ എന്നിവയാണ് കാലിബറേഷന്‍ പരിശോധനക്ക് വിധേയമാക്കിയത്. ജോ.ജനറല്‍ മാനേജര്‍ മദന്‍ലാലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കാലിബറേഷന് നേതൃത്വം നല്‍കിയത്. മുനീര്‍ മാടമ്പാട്ട്, എം.പി ഹൈദ്രു, ടി.എന്‍ രാജു, ഷാജി ജെയിംസ്, ജുനൈസ്, കെ.പി.എം മുസ്തഫ, എന്‍. നന്ദകുമാര്‍ എന്നിവര്‍ വിവിധ ഉപകരണങ്ങളുടെ നേതൃത്വം ഏറ്റെടുത്തു.
കരിപ്പൂരില്‍ സഊദി എയര്‍ലൈന്‍സ് വലിയ വിമാന സര്‍വിസിന് മുന്നൊരുക്കങ്ങള്‍ നടത്തിവരികയാണ്. എയര്‍ഇന്ത്യ ജെമ്പോ വിമാന സര്‍വിസിനായി 15ന് പരിശോധനയും നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് വിമാന സുരക്ഷിത ലാന്‍ഡിങ് ഉറപ്പുവരുത്താന്‍ കാലിബറേഷന്‍ പരിശോധനക്കെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago