ആകാശത്ത് 18 മണിക്കൂര്‍; ഒടുവില്‍ നിലംതൊട്ടു
ന്യൂയോര്‍ക്ക്: ആകാശത്ത് തുടര്‍ച്ചയായി 18 മണിക്കൂര്‍. പിന്നിട്ടത് 16,700 കിലോമീറ്ററും മൂന്ന് വന്‍കരകളും. ഒടുവില്‍ യാത്രക്കാരുടെ ശ്വാസം നേരെ വീണത് വിമാനം നിലത്തിറങ്ങിയതോടെ. ഒറ്റപ്പറക്കലില്‍ എവിടെയും നിര്‍ത്താതെ ഏറ്റവും ദൂരം പറന്ന യാത്രാവിമാനം എന്ന റെക്കോര്‍ഡ് ഇതോടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്ക്യു 22 സ്വന്തമാക്കി. ആശ്ചര്യവും ആശങ്കയും മാറിമറിഞ്ഞ ദീര്ഘസഞ്ചാരത്തിനൊടുവില് വിമാനത്തിലെ 161 യാത്രക്കാര്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷമായി.
സിംഗപ്പൂരിലെ പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 11.45നാണ് വിമാനം പറന്നുയര്‍ന്നത്. ആകാശത്തെ ദീര്‍ഘയാത്ര കഴിഞ്ഞ് അമേരിക്കയിലെ ന്യൂയോര്ക്കിനടുത്ത നെവാര്‍ക്കില്‍ നിലംതൊടുമ്പോള്‍ അവിടെ പ്രാദേശിക സമയം വെള്ളി രാവിലെ ആറു മണി. 18 മണിക്കൂര്‍ 25 മിനിറ്റ് നേരം ആകാശത്ത് യാത്ര നടത്തിയെങ്കിലും യാത്രക്കാരുടെ വാച്ചില്‍ വെറും ആറു മണിക്കൂര്‍ 15 മിനിറ്റിന്റെ വ്യത്യാസം മാത്രം.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 9.15ന് സിംഗപ്പൂരില്‍നിന്നു പുറപ്പെട്ട വിമാനം നെവാര്ക്കിലിറങ്ങുന്നത് ഇന്ത്യന്‍ സമയം വെള്ളിയാഴ്ച 3.30നാണ്. ഭൂഖണ്ഡങ്ങള്‍ക്കിടയിലെ സമയക്രമീകരണമാണ് യാത്രക്കാര്‍ക്ക് ഇങ്ങനെയൊരു കൗതുകാനുഭവം പകര്‍ന്നത്. വിമാനത്തില്‍ യാത്രക്കാര്‍ക്കു പുറമെ രണ്ട് പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും ഉള്‍പ്പെടെ 13 കാബിന് ജീവനക്കാരുമുണ്ടായിരുന്നു.
ഖത്തര്‍ എയര്‍വെയ്സിന്റെ റെക്കോര്‍ഡാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തിരുത്തിയത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍നിന്ന് ന്യൂസിലന്‍ഡ് തലസ്ഥാനമായ ഓക്ലന്‍ഡ് വരെയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 14,535 കി.മീറ്റര്‍ ദൂരം 17 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് വിമാനം പറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."