HOME
DETAILS
MAL
സഞ്ജീവ് സിങ് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍
backup
June 02, 2017 | 11:17 PM
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാനായി സഞ്ജീവ് സിങ് ചുമതലയേറ്റു. 2014 ജൂലൈ മുതല്‍ ഇന്ത്യന്‍ ഓയില്‍ ബോര്‍ഡിന്റെ ഡയറക്ടര്‍(റിഫൈനറീസ്) ആയിരുന്നു അദ്ദേഹം. ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ ഉര്‍വരക് ആന്‍ഡ് രസായന്‍ ലിമിറ്റഡ് എന്നിവയുടെ കൂടി ചെയര്‍മാനായി അദ്ദേഹം തുടരും.
ഗോരക്പൂര്‍,സിന്ദ്രി, ബറൗണി എന്നീ രാസവള ഫാക്ടറികളെ ഉദ്ധരിക്കുന്നതിനുള്ള ഒരു സംയുക്ത സംരംഭമാണ് ഉര്‍വരക് ആന്‍ഡ് രസായന്‍ ലിമിറ്റഡ്. മാനേജ്‌മെന്റ് ബിരുദധാരിയായ സഞ്ജീവ് സിങ് റൂര്‍ക്കി-ഐ.ഐ.ടിയില്‍ നിന്നുള്ള കെമിക്കല്‍ എന്‍ജിനീയര്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."