വൈകീട്ട് അവര്‍ ഉമ്മയെ കൊണ്ടുപോയി, ഇപ്പോള്‍ ആര്‍ക്കും കാണാനാവുന്നില്ല, ഏകാന്തതടവിലാണ് ഉമ്മയെന്നും മഹ്ബൂബാ മുഫ്തിയുടെ മകള്‍ സന
ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മഹ്ബൂബാ മുഫ്തി ഏകാന്തതടവിലാണെന്ന് മകള്‍ സനാ മുഫ്തി. വൈകുന്നേരം ആറ് മണിയോടെയാണ് അവര്‍ ഉമ്മയെ കൊണ്ടുപോയത്. ഉമ്മയെ കാണാന്‍ ആര്‍ക്കും അനുവാദം തരുന്നില്ല. ഇവര്‍ ഇതൊക്കെ ചെയ്യുന്നത് ഉമ്മയെ മാനസികമായി തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ്. കശ്മീര്‍ താഴ്‌വരയിലെ എല്ലാ ടെലിഫോണുകളും നിലച്ചിരിക്കുകയാണ്. പേടിപ്പെടുത്ത അന്തരീക്ഷമാണിപ്പോള്‍ ഇവിടെയുളളത്. മൃഗീയ ഭൂരിപക്ഷമുണ്ട് എന്ന കാരണത്താല്‍ തന്നിഷ്ട പ്രകാരം എന്തും ചെയ്യാം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. തങ്ങളുടെ വികാരം പുറത്തുകാട്ടാന്‍ പോലും കശ്മീര്‍ ജനതയ്ക്കാവുന്നില്ല. കശ്മീരിനുളള പ്രത്യേക അവകാശങ്ങളെല്ലാം അവര്‍ കവര്‍ന്നിരിക്കുന്നു. നിയമസംവിധാനത്തിലെ പഴുതുകളാണ് അവര്‍ മുതലാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കശ്മീരി ജനതയുടെ നന്മയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണോ പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കശ്മീരികളെ സംസാരിക്കാന്‍ അനുവദിക്കാത്തത് ?- സന ചോദിക്കുന്നു.
മാധ്യമപ്രവര്‍ത്തക സൈനാബ് സിക്കന്ദര്‍ പുറത്തുവിട്ട സന മുഫ്തിയുടെ ശബ്ദസന്ദേശത്തിലാണ് മഹ്ബൂബയെ കുറിച്ചുള്ള വിവരങ്ങള്‍ രണ്ടുദിവസത്തിന് ശേഷം പുറംലോകം അറിയുന്നത്. ഞായറാഴ്ച രാത്രിയോടെ വീട്ടുതടങ്കലിലാക്കിയ മഹ്ബൂബയെയും ഉമര്‍ അബ്ദുല്ലയെയും അടുത്തദിവസം ശ്രീനഗര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് രണ്ടുപേരെയും കുറിച്ച് വിരങ്ങള്‍ ലഭിച്ചിരുന്നില്ല. ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് എന്തുസംഭവിച്ചെന്ന് ഇന്നലെ ലോക്‌സഭയില്‍ പ്രതിപക്ഷം ചോദിച്ചെങ്കിലും അവര്‍ സ്വതന്ത്രരാണെന്നായിരുന്നു മറുപടി. മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല ലോക്‌സഭാ നടപടികളില്‍ പങ്കെടുക്കാതിരുന്നതോടെ അദ്ദേഹത്തിനെന്ത് സംഭവിച്ചെന്നു പ്രതിപക്ഷം ചോദിച്ചപ്പോഴും തടങ്കലിലല്ലെന്നും എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാമെന്നുമായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, അത് കള്ളമാണെന്നും ഞാന്‍ തടങ്കലിലാണെന്നും വ്യക്തമാക്കി ഫാറൂഖ് അബ്ദുല്ലരംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സനയുടെ വെളിപ്പെടുത്തല്‍.
ഇക്കാര്യം പിന്നീട് എന്‍.ഡി.ടിവിയുമായും സന ആവര്‍ത്തിച്ചു. ഉമ്മയെ ഏകാന്ത തടവിലിട്ടിരിക്കുകയാണെന്നാണ് സന ചാനലിനോട് പറഞ്ഞത്. ഹരിനിവാസിലുള്ള സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലാണ് ഉമ്മയെന്നും സന വെളിപ്പെടുത്തി. എന്നാല്‍, അവരെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും സന ആരോപിച്ചു.
Mehbooba Mufti In Solitary Confinement, Not Allowed To Talk: Daughter
Mehbooba Mufti ji's daughter Sana Mufti sent me this voice note.
— Zainab Sikander (@zainabsikander) August 6, 2019
Sharing it with all of you. pic.twitter.com/0W5bhBk2Dw
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."