എവറസ്റ്റിനു മുകളില്‍ ഒരു മലയാളി കല്ല്യാണം
കാഠ്മണ്ഡു: ലോകത്തിന്റെ നെറുകയില്‍ മഞ്ഞുപുതഞ്ഞ എവറസ്റ്റില്‍ മലയാളികളുടെ വിവാഹം. കഴിഞ്ഞ മാസം15നാണ് എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഗവേഷക വിദ്യാര്‍ഥി അശ്വതിയും വരന്‍ രതീഷ് നായരും വിവാഹിതരായത്. സമുദ്രനിരപ്പില്‍ നിന്ന് 17,600 അടി ഉയരത്തിലുള്ള എവറസ്റ്റിലെ ബേസ് ക്യാംപിലായിരുന്നു ചടങ്ങുകള്‍. കേരളീയ ആചാരപ്രകാരം വൈകിട്ട് 3.40ലെ മുഹൂര്‍ത്തത്തില്‍ ഇരുവരും വിവാഹിതരായി.
മൂന്നുവര്‍ഷം മുന്‍പ് ദിണ്ഡിഗലിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഓണാഘോഷത്തിനിടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ എവറസ്റ്റ് കൊടുമുടി കയറി.
എവറസ്റ്റില്‍ വച്ച് വിവാഹിതരാകാമെന്ന് വിവാഹ അഭ്യര്‍ഥനയ്ക്കിടെ രതീഷ് അശ്വതിയോട് പറഞ്ഞിരുന്നു. മെയ് അഞ്ചിനാണ് ഇവര്‍ കാഠ്മണ്ഡുവിലെത്തിയത്. അവിടെനിന്ന് 10ദിവസത്തെ യാത്രയ്‌ക്കൊടുവിലാണ് എവറസ്റ്റിലെത്തിയത്. കേരളീയ വസ്ത്രധാരണമായിരുന്നു ചടങ്ങില്‍ ഇവരുടേത്. ഇന്ത്യന്‍ സഞ്ചാരികളും ഇവരെ ആശിര്‍വദിക്കാനെത്തി. സഞ്ചാരപ്രിയരായ ഇരുവരും ഗള്‍ഫിലെ മധുവിധുകൂടി കഴിഞ്ഞേ നാട്ടിലേക്കുള്ളൂ എന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."