അമേരിക്കന്‍ നഴ്സിങ് ബോര്‍ഡിലേക്ക് മലയാളിക്കു നിയമനം
ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി
കൊച്ചി: അമേരിക്കന്‍ നഴ്സിങ് ബോര്‍ഡില്‍ അംഗമായി മലയാളിയെ ഡെമോക്രാറ്റ് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. കോതമംഗലം സ്വദേശിനി ബ്രിജിത്ത് വിന്‍സെന്റ് പൂവനെയാണു പെന്‍സില്‍വേനിയ സ്റ്റേറ്റ് നഴ്സിങ് ബോര്‍ഡിലേക്ക് ഗവര്‍ണര്‍ ടോം വൂള്‍ഫ് നാമനിര്‍ദേശം ചെയ്തത്. അന്‍പതംഗ സെനറ്റ് ബോര്‍ഡ് ഐക്യകണ്ഠേന അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നത പദവി ലഭ്യമായത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ ബ്രിജിത്ത് ഫിലാഡല്‍ഫിയയിലെ മലയാളി വ്യവസായി വിന്‍സന്റ് ഇമ്മാനുവേലിന്റെ ഭാര്യയാണ്. മൂവാറ്റുപുഴ നാഗപുഴ കാക്കനാട്ട് കുടുംബാംഗമാണ് ബ്രിജിത്ത്.
അമേരിക്കയിലെ വിവിധ കോളജുകളില്‍ നിന്നു നഴ്സിങ് ഉള്‍പ്പെടെ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പെന്‍സില്‍വേനിയയിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ നഴ്സിങ് പ്രാക്ടീഷണറാണ്. നഴ്സുമാരുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് വിപുലമായ അധികാരങ്ങളുള്ള സമിതിയാണ് നഴ്സിങ് ബോര്‍ഡ്. നഴ്സിംഗ് മേഖലയിലെ വിവിധ പ്രശ്നങ്ങളുടെ പരിഹാരം, ഇന്ത്യന്‍ നഴ്സിങ് കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലൊക്കെ ഇടപെടാന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."