ഡ്രൈവര്‍ കം അറ്റഡര്‍ തസ്തിക അംഗീകരിക്കാനാവില്ല: ഡെപ്യൂട്ടി സ്പീക്കര്‍
ആലുവ: സര്‍ക്കാര്‍ വകുപ്പികളില്‍ ഡ്രൈവര്‍ കം അറ്റഡര്‍ തസ്തിക അംഗീകരിക്കാനാവില്ലെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. ആലുവയില്‍ കേരള ഗവണ്മെന്റ് ഡ്രൈവേഴ്സ് അസോസിയേഷന് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവര്‍മാരുടെ സേവനം സര്‍ക്കാറുകള്‍ ഉള്‍ക്കൊള്ളണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വിദ്യാഭ്യാസ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ആര് രാജന് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് അഡ്വ. മനോജ് ജി കൃഷ്ണന്, പി.എ രാജീവ്, കെ.ടി തമ്പി, കോയകുട്ടി, വി രമേഷ് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ് വീനര് കെ.ജി ബിജു സ്വാഗതവും മേഖല പ്രസിഡന്റ് കെ രാജേന്ദ്രപ്രസാദ് നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിനു പേര് അണിനിരന്ന പ്രകടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."