ശ്രീറാം വെങ്കിട്ടരാമന്റെ വായില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കാന്‍ നീക്കം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ വായില്‍ മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കാന്‍ നീക്കം.
മദ്യത്തിന്റെ ഗന്ധമുണ്ടായിട്ടും പൊലിസ് രക്തപരിശോധനക്ക് ആവശ്യപ്പെട്ടില്ലെന്ന് സംഭവദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരേയാണ് ആരോഗ്യവകുപ്പ് ഉന്നതാധികാരികളുടെ ഒത്താശയോടെ കരുനീക്കം നടക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനുമായി പൊലിസ് ജനറല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ഈ ഡോക്ടറായിരുന്നു ഡ്യൂട്ടിയില്‍. പിന്നീട് രക്തപരിശോധന നടത്താത്തതുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ന്നപ്പോള്‍ ഡോക്ടര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം പൊലിസിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ക്രൈംനമ്പര്‍ ഉള്‍പ്പെടുത്താത്ത അപേക്ഷയുമായിട്ടായിരുന്നു പൊലിസ് ആശുപത്രിയിലെത്തിയതെന്നും അതിനാല്‍ മെഡിക്കോ ലീഗല്‍ കേസായി പരിഗണിച്ച് സ്വമേധയാ രക്തം എടുക്കാനായില്ലെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഡോക്ടര്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്ന് മെമ്മോ ലഭിച്ചതായാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."