ചരക്കു സേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്ന് പ്ലാസ്റ്റിക് വ്യവസായികള്‍
കൊച്ചി: ചരക്കുസേവന നികുതിയെ സ്വാഗതം ചെയ്യുമ്പോഴും ചരക്കുസേവന നികുതിക്കായി നിശ്ചയിച്ച നിരക്കുകളിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് പ്ലാസ്റ്റിക് വ്യവസായ മേഖല ആവശ്യപ്പെട്ടു. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ആവശ്യമായ വസ്തുക്കള്‍ക്ക് അഞ്ചു ശതമാനമോ 12 ശതമാനമോ ചരക്കുസേവന നികുതി ചുമത്താനാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്. മറ്റു ചില ഇനങ്ങള്‍ക്ക് 18 ശതമാനം നികുതി നിഷ്കര്‍ഷിക്കുമ്പോള്‍ ആഡംബര ഇനങ്ങള്‍ക്ക് 28 ശതമാനം നികുതി ചുമത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏതാനും ചില പ്ലാസ്റ്റിക് ഇനങ്ങള്‍ മാത്രം12 ശതമാനത്തിനു താഴെയുള്ള നിരക്കില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഭൂരിഭാഗം ഇനങ്ങളേയും 18 ശതമാനത്തിനു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചില ഇനങ്ങളെ 28 ശതമാനത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.
മൊത്തത്തിലുള്ള നികുതി വര്‍ധനവ് ആയിരക്കണക്കിനു പ്ലാസ്റ്റിക് വ്യവസായികളെ മാത്രമല്ല, ഉപഭോക്താക്കളേയും ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."