ജില്ലയിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളിലൊന്നും ക്വാറികള്‍ ഇല്ലെന്ന് ജില്ലാ ജിയോളജിസ്റ്റ്
പാലക്കാട് : ജില്ലയിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളിലൊന്നും ക്വാറികള്‍ ഇല്ലെന്നു്് ജില്ലാ ജിയോളജിസ്റ്റ.് നിയമസഭാ പരിസ്ഥിതി കമ്മിറ്റി കലക്ടറേറ്റില്‍ ഇന്നലെ നടത്തിയ തെളിവെടുപ്പിലാണ് ജിയോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. ജില്ലയില്‍ ഇരുപത്തി രണ്ടിടത്താണ് ഉരുള്‍പൊട്ടിയിട്ടുള്ളത് ഇതിനു സമീപത്തു ക്വാറികള്‍ ഇല്ലെന്നും, ആലത്തൂരിലെ ഒരു ക്വാറിയാണ് പരിസ്ഥിതി പ്രശ്്്‌നം ഉണ്ടാക്കിയിട്ടുള്ളതെന്നും ഉരുള്‍പൊട്ടിയതും, മണ്ണിടിഞ്ഞതും കനത്ത മഴമൂലമുണ്ടായ മണ്ണൊലിപ്പാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ അതൃപ്തിയാണ് കമ്മിറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരനും, കമ്മിറ്റിയിലെ മറ്റു എം.എല്‍.എമാരും രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും ഉരുള്‍പൊട്ടിയ ഭാഗത്തായി ക്വാറികള്‍ പ്രവര്‍ത്തിച്ചുവന്നതായി പറഞ്ഞപ്പോള്‍ പാലക്കാട് ജില്ലാ ജിയോളജിസ്‌റ് മാത്രം ക്വാറികള്‍ പ്രവര്‍ത്തിക്കാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടിയതെന്ന് പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍, ജില്ലയില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായ നെമ്മാറ ആതനാട് മലയില്‍ ഉരുള്‍പൊട്ടി പിഞ്ചു കുഞ്ഞങ്ങടക്കം പത്തുപേര്‍ മരിച്ചത് മലയുടെ വടക്കേ സൈഡില്‍ ഇരുപത് ഏക്കറോളം പരന്നു കിടക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം മൂലമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഉരുള്‍ പൊട്ടിയ ഭാഗത്തു നിന്നും 50 മീറ്റര്‍ അകലം മാത്രമേ ക്വാറിപ്രവര്‍ത്തിച്ച സ്ഥലത്തേക്ക് ദൂരമുള്ളു. നാല് വര്‍ഷം മുന്‍പ് വനം വകുപ്പ് കേസ് കൊടുത്തു നിര്‍ത്തിവെയ്പ്പിച്ച ക്വാറിയാണിത്. ഇരുപതു വര്‍ഷത്തോളമായി മല തുരന്ന് പ്രവര്‍ത്തിച്ചിരുന്ന ക്വാറിക്ക് ഇതേ ജിയോളജിസ്റ്റാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇത്മറച്ചു വെക്കാനാണ് കമ്മിറ്റി മുന്‍പാകെ ക്വാറി മൂലമല്ല ഉരുള്‍ പൊട്ടിയതെന്നും,ഇവിടെ ക്വാറി ഇല്ലെന്നുംപറഞ്ഞു തെറ്റിദ്ധരിപ്പിച്ചത്. ജില്ലാ ജിയോളജിസ്റ്റിനെതിരെ നേരത്തെ തന്നെ ഈ കരിങ്കല്ല് ക്വാറിക്ക് അനുമതി നല്‍കിയതില്‍ പരാതിയുണ്ട്. നിയമസഭ സമിതിയെ തെറ്റിദ്ധരിപ്പിച്ച ജിയോളജിസ്റ്റിനെതിരെ നടപടിയെടുക്കണമെന്ന് 'എര്‍ത്ത് വാച്ച് കേരളാ' ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."