HOME
DETAILS
MAL
ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത; മന്ത്രിസഭയില്‍ തീരുമാനമായി
backup
August 07 2019 | 06:08 AM
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ചെറുകിട അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്ര അടി വരെയുള്ള കെട്ടിടനിര്‍മാണത്തിനാണ് സാധുത.
1964 ലെ ഭൂനിയമപ്രകാരം പതിച്ചുനല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. ഈ ഭൂമിയില്‍ 1500 ചതുരശ്ര അടിക്കു മുകളിലുള്ള നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കില്ല. ഇവയെ അനധികൃത നിര്‍മാണമായി കണക്കാക്കി നടപടി സ്വീകരിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."