HOME
DETAILS

സുന്നി കൈരളിയെ നെഞ്ചിലേറ്റാന്‍ കോഴിക്കോട് ഒരുങ്ങി

  
backup
October 13, 2018 | 3:10 AM

sharieth-meet-today-calicut-spm-kerala-1310

കോഴിക്കോട്: ഇസ്‌ലാമിക ശരീഅത്തിനെതിരേ നടക്കുന്ന കുത്സിത നീക്കങ്ങളില്‍ പ്രതിഷേധിക്കാന്‍ സമസ്തയുടെ നേതൃത്വത്തില്‍ സുന്നി കൈരളി ഇന്ന് കോഴിക്കോട്ട് സംഗമിക്കും. സുന്നി യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മിറ്റി കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വൈകിട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന സമസ്ത ശരീഅത്ത് സമ്മേളനം ശരീഅത്തില്‍ കൈകടത്താന്‍ നീക്കം നടത്തുന്നവര്‍ക്ക് താക്കീതാകും. സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.കെ രാഘവന്‍ എം.പി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയാവതരണം നടത്തും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും സംഘാടക സമിതി ജന.കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ നന്ദിയും പറയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വീട്ടിലെ പ്രസവങ്ങൾ കൂടുന്നു: ജനുവരിയിൽ മാത്രം മൂന്ന് മരണം; നിയമനിർമ്മാണത്തിന് ആരോഗ്യവകുപ്പ് വൈകുന്നു

Kerala
  •  in a few seconds
No Image

'പോടാ പുല്ലേ പൊലിസേ.. കാക്കിയിട്ടൊരു ഗുണ്ടകളേ..';   പൊലിസ് സ്‌റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് ഡി.ജി.പി ആര്‍ ശ്രീലേഖ

Kerala
  •  7 minutes ago
No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  18 minutes ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  35 minutes ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  an hour ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  an hour ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  an hour ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഇറാനെതിരെ ആക്രമണം: അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവ്; പ്രതിസന്ധിയിലായി പെന്റഗൺ

International
  •  2 hours ago