20 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍
വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡില്‍ പണം കണ്ടെത്താനായിരുന്നില്ല
തളിപ്പറമ്പ്: വീട്ടില്‍ സൂക്ഷിച്ച ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് അറസ്റ്റില്‍. മൊറാഴയിലെ പുതിയപുരയില്‍ ഷാനവാസ് (26) ആണ് അറസ്റ്റിലായത്. കണ്ണൂര്‍, തളിപ്പറമ്പ് ഡിവൈ. എസ്. പിമാര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്. ഐ പി. എ ബിനുമോഹന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഷാനവാസിന്റെ മൊറാഴയിലെവീട്ടില്‍ നിന്നു പണം പിടിച്ചെടുത്തത്. വീട്ടിലെ ബെഡ്‌റൂമില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച നിലയിലാണ് പണം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ ് കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി കുഴല്‍പ്പണ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഷാനവാസിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍ അന്ന് പണം കണ്ടെത്താനായിരുന്നില്ല. പിന്നീട് പണം വീട്ടില്‍തന്നെയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മലപ്പുറത്ത് നിന്നാണ് പണം എത്തിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഗള്‍ഫിലും ഹവാല റാക്കറ്റിന് കീഴില്‍ പണമിടപാട് നടത്തിയിരുന്നതായി ഷാനവാസ് പൊലിസിനോട് സമ്മതിച്ചു. തളിപ്പറമ്പിലെ ചിലര്‍ക്ക് വിതരണം ചെയ്യുന്നതിനാണ് പണം എത്തിച്ചതെന്ന് പൊലിസിന് വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. മലപ്പുറം കേന്ദ്രീകരിച്ച് നടക്കുന്ന വന്‍ ഹവാല റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഷാനവാസെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."