HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കമ്മിറ്റി
backup
August 01 2016 | 19:08 PM
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനായി സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചു ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലായിരിക്കും കമ്മിറ്റിയുടെ അധ്യക്ഷന്‍. കേരള ബാര്‍ കൗണ്‍സില്‍ ചെയര്മാന്, കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് പ്രസിഡന്റ്, തര്‍ക്കം ഉടലെടുക്കുന്ന പ്രദേശത്തെ ജില്ലാ ബാര്‍ അസോസിയേഷന് പ്രസിഡന്റ്, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന പ്രസിഡന്റ്, കെ.യു.ഡബ്ല്യൂ.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി, തര്‍ക്കം ഉടലെടുക്കുന്ന ജില്ലയിലെ കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ പ്രസിഡന്റ് , സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. പൊലിസ് കൂടി ഉള്‍പ്പെടുന്നതാണ് പ്രശ്നമെങ്കില്‍, സംസ്ഥാന പൊലിസ് മേധാവിയും ബന്ധപ്പെട്ട ജില്ലാ പൊലിസ് സൂപ്രണ്ടും കമ്മിറ്റിയില്‍ അംഗങ്ങളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."