HOME
DETAILS

ഭക്ഷണത്തിന് ചൂടില്ലെന്ന് പറഞ്ഞ വിമുക്ത ഭടനെ മര്‍ദിച്ച സംഭവം; ആറു പേര്‍ കസ്റ്റഡിയില്‍

  
backup
August 07 2019 | 06:08 AM

man-beaten-in-ranni

 

പത്തനംതിട്ട: റാന്നിയില്‍ ഭക്ഷണത്തിന് ചൂടില്ലെന്ന് പറഞ്ഞതിന് ക്രൂരമായ വിമുക്ത ഭടന്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ ആറു പേര്‍ കസ്റ്റഡിയില്‍. റാന്നി പൊതമണ്‍ സ്വദേശി ശിവകുമാറിനാണ് കഴിഞ്ഞദിവസം നടുറോഡില്‍ മര്‍ദ്ദനമേറ്റത്.

ഭക്ഷണത്തിന് ചൂടില്ലെന്ന് പറഞ്ഞ് ആദ്യം തര്‍ക്കത്തിലേര്‍പ്പെട്ടത് ശിവകുമാറാണ്. ഹോട്ടലില്‍ കഴിക്കാനെത്തിയ മറ്റൊരാളെ മര്‍ദിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഹോട്ടല്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് ശിവകുമാറിനെ റോഡിലിട്ട് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇരുകൂട്ടരുടെയും പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ശിവകുമാറിനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയും ജീവനക്കാരുമടക്കം ആറ് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് റാന്നി പൊലിസ് അറിയിച്ചു. ശിവകുമാര്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ജിജോമോന്‍ റാന്നി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago