റോഡരികിലെ കരിമ്പിന് ജ്യൂസ് കുടിക്കും മുന്‍പ് ജാഗ്രത വേണം
കാസര്‍കോട്: റോഡരികിലെ കരിമ്പിന് ജ്യൂസ് കുടിക്കുന്നതിനു മുന്‍പ് അല്പം ശ്രദ്ധവേണം. റോഡരികുകളില്‍ തീര്‍ത്തും അശ്രദ്ധമായി സൂക്ഷിക്കുന്ന കരിമ്പാണ് മിക്കയിടങ്ങളിലും ജ്യൂസായി എത്തുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഒരു പരിശോധനയും ഇത്തരം ജ്യൂസ് സെന്ററുകളില്‍ നടക്കുന്നില്ല.
കരിമ്പ് സീസണുകളില്‍ ഉത്തരേന്ത്യന്സംഘമാണ് കൂട്ടത്തോടെ കരിമ്പുമായി സംസ്ഥാനത്ത് എത്തുന്നത്. ഇവ വിവിധ കേന്ദ്രങ്ങളില്‍ കൂട്ടിയിട്ടാണ് ഇവര്‍ ജ്യൂസ് വില്പന നടത്തുന്നത്. തീര്‍ത്തും വൃത്തിഹീനമായാണ് പലയിടത്തും കരിമ്പ് സൂക്ഷിക്കുന്നത്. റോഡരികിലെ ഓവുചാലുകളുടെയും മറ്റും സമീപത്താണ് കരിമ്പ് സൂക്ഷിക്കുന്നത്. ഇഴജന്തുക്കളുടക്കമുള്ളവയുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുന്ന കരിമ്പ് ജ്യൂസ് കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുതന്നെ അറിയണം.
വൃത്തിഹീന ഇടങ്ങളില്‍ സൂക്ഷിക്കുന്ന കരിമ്പ് കഴുകാതെയാണ് ചെത്തി ജ്യൂസ് ഉണ്ടാക്കുന്നത്. ജില്ലയില്‍ വിവിധസ്ഥലങ്ങളിലായി ദിവസങ്ങളോളം വൃത്തിഹീന ഇടങ്ങളില്‍ സൂക്ഷിക്കുന്ന കരിമ്പാണ് ജ്യൂസ് ഉണ്ടാക്കുന്നതിനായി പലയിടങ്ങളിലേക്കായി എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."