HOME
DETAILS

സൂഫികള്‍ വഴികാട്ടുന്നത് ദൈവീക കാരുണ്യത്തിലേക്ക്: സാദിഖലി തങ്ങള്‍

  
backup
October 13 2018 | 04:10 AM

636910-2

മഞ്ചേരി: സൂഫീവര്യന്‍ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍ ഏഴാം ഉറൂസ് മുബാറക് നാളെ സമാപിക്കും. രാവിലെ 7.30ന് സിയാറത്ത് നടക്കും. തുടര്‍ന്നു സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അധ്യക്ഷനാകും. ഖത്മ് ദുആക്ക് സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. അബ്ദുസമദ് പൂക്കോട്ടൂര്‍, ആര്‍.വി കുട്ടി ഹസന്‍ദാരിമി, അബ്ദുസലാം ബാഖവി ഒഴുകൂര്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് സംസാരിക്കും. വൈകിട്ട് ഏഴിന് മാണിയൂര്‍ അഹ്മദ് മുസ്്‌ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സദസ് നടക്കും. രാവിലെ മുതല്‍ വൈകിട്ട് മൂന്നുവരെ അന്നദാനം നടക്കും.
ഇന്നലെ രാവിലെ ആറിന് സിയാറത്തിന് അഹമ്മദ്കുട്ടി ബാഖവി നേതൃത്വം നല്‍കി. വൈകിട്ട് ഏഴിന് മജ്‌ലിസുന്നൂര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു മതപ്രഭാഷണം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദൈവീകമായ കാരുണ്യത്തെ കരസ്ഥമാക്കുന്നതിനുള്ള മാര്‍ഗമാണ് സൂഫികളെ പിന്തുടരുന്നതിലുടെ ലഭ്യമാകുന്നതെന്നു തങ്ങള്‍ പറഞ്ഞു. അന്ത്യപ്രവാചകരിലൂടെ സമ്പൂര്‍ണമായ പ്രവാചക ദൗത്യത്തിലൂടെ പകര്‍ന്നു നല്‍കിയ ദൈവീക കാരുണ്യത്തിലേക്ക് വഴികാണിക്കുകയാണ് ആരിഫുകളും ഔലിയാക്കളും. പ്രതിസന്ധികളും പരീക്ഷണങ്ങളെയും തരണം ചെയ്തു ദൈവീക കാരുണ്യം കരസ്ഥമാക്കാന്‍ സാധ്യമാണ്. സൂഫീ വര്യന്‍മാരുടെ ജീവിത മാതൃക നമുക്ക് അതു പകര്‍ന്നു തരുന്നു. വലിയ്യിന്റ കണ്ണികള്‍ എക്കാലത്തും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവരെ ഉള്‍ക്കൊണ്ടും മാതൃകയാക്കിയും മുന്നോട്ടു പോവണമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മുസ്തഫ ഹുദവി ആക്കോട്, അബ്ദു സലാം ബാഖവി ഒഴുകൂര്‍, ബാപ്പു പടിക്കലപറമ്പ് സംസാരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കുന്ന 'ഖുര്‍റത്തു അഅ്‌യുന്‍' രക്ഷാകര്‍തൃ സംഗമം സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്ല ദാരിമി വളമംഗലം അധ്യക്ഷനാകും. അഹ്മദ് വാഫി കക്കാട് ക്ലാസെടുക്കും. വൈകിട്ട് മതപ്രഭാഷണം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഖലീല്‍ ഹുദവി കാസര്‍കോട് സംസാരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago