എടരിക്കോട് ടെക്‌സ്റ്റൈല്‍ മില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍; ജീവനക്കാരുടെ ശമ്പളം മുടങ്ങി
മലപ്പുറം: കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷനു കീഴിലുള്ള ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്‌സ്റ്റൈല്‍സ് സ്പിന്നിങ് മില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ജീവനക്കാരുടെ 2018 സെപ്റ്റംബര്‍ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. അസംസ്‌കൃത വസ്തുവായ കോട്ടണ്‍ കുറവ് മൂലം മില്‍ ഇപ്പോള്‍ 50 ശതമാനം മാത്രമാണ് പ്രവത്തിപ്പിക്കുന്നത്.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബില്ല് ഇനത്തില്‍ 1.81 കോടി രൂപ കുടിശികയായതിനാല്‍ വൈദ്യുതി ബന്ധം ഏതു സമയവും വിച്ഛേദിക്കുമെന്നുള്ള അറിയിപ്പ് നിരന്തരം കെ.എസ്.ഇ.ബി സെപ്യഷല്‍ ഓഫിസറില്‍ (റവന്യു) നിന്നും മില്‍ അധികൃതര്‍ക്ക്് ലഭിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വാധീനത്താല്‍ ഫീസ് ഊരുന്ന നടപടി കെ.എസ്.ഇ.ബി താല്‍കാലികമായി മാറ്റിവച്ചതിനാല്‍ മാത്രമാണ് മില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അതിനിടെ നിലവിലുള്ള ജോലിക്കാര്‍ക്ക് തന്നെ ജോലി സുരക്ഷ ഇല്ലാത്ത സാഹചര്യത്തില്‍ വ്യാപക നിയമനത്തിനായി മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മില്‍ എസ്.ടി.യു ട്രേഡ് യൂനിയന്‍ ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കിയതിനെ തുടര്‍ന്ന് കോടതി വിധിക്ക് വിധേയമയി മാത്രമെ പുതിയ നിയമനങ്ങള്‍ നടത്താവൂ എന്ന ഇടക്കാല വിധി പുറപ്പെടുവിപ്പിച്ചിരുന്നു.
എന്നാല്‍ ഇതുമറികടന്ന് എടരിക്കോട് മില്ലില്‍ വ്യാപക നിയമനത്തിനായി നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. ഇത് ഹൈകോടതിയുടെ ഉത്തവ് ലംഘനമായിതിനാല്‍ സര്‍ക്കാരിനോടും മില്‍ മാനേജ്‌മെന്റിനോടും ഹൈകോടതി വിശദീകരണം തേടിയിട്ടുണ്ട്.
ഏഴ് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം കോടതിയെ അറിയിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."