ലഡാകിനെ കേന്ദ്രഭരണ പ്രദേശമായി അംഗീകരിക്കാനാവില്ലെന്ന് ചൈന, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് തിരിച്ചടിച്ച് ഇന്ത്യ
ബീജിംഗ് : കശ്മീരില്‍ ഏകപക്ഷീയമായ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ലഡാകിനെ കേന്ദ്രഭരണ പ്രദേശമായി അംഗീകരിക്കാനാവില്ലെന്നും ചൈനീസ് സര്‍ക്കാരിനെ ഉദ്ധരിച്ച് കൊണ്ട് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെയും പരമാധികാരത്തെയും ബാധിക്കുമെന്നും അത് അംഗീകരിക്കാന്‍ ആവില്ലെന്നും അവര്‍ വ്യക്തമാക്കി.ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തോട് പ്രതികരണമായാണ് ചൈനീസ് സര്‍ക്കാരിന്റെ പുതിയ പ്രസ്താവന.
അതേസമയം കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഭരണപരിഷ്കാരങ്ങളുടെ ഭാഗമാണ് മാറ്റങ്ങളെന്നും നിങ്ങള്‍ ഹോംഗോംഗിലെ പ്രക്ഷോഭത്തെ കൈകാര്യം ചെയ്യൂവെന്നും ഇന്ത്യ തിരിച്ചടിച്ചു.
ഇന്ത്യയും ചൈനയും ലഡാക് മുതല്‍ അരുണാചല്‍പ്രദേശ് വരെ 4057 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.അതില്‍ ലഡാക്ക് അടക്കമുള്ള പല സ്ഥലങ്ങളിലും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."