തെരുവുനായ ആക്രമണം: സായാഹ്ന ധര്‍ണ നടത്തി
ആലുവ: തെരുവുനായ്ക്കളുടെ വര്‍ധിച്ചുവരുന്ന ആക്രമണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കരുമാലൂര്‍ ആലങ്ങാട് റെസിഡന്‍സ് മേഖല അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ്ണയും പ്രതിഷേധ പ്രകടനവും നടത്തി. തെരുവുനായ്ക്കളുടെ ആക്രമണങ്ങളില്‍നിന്ന് സ്ത്രീകളെയും കുട്ടികളെയും കാല്‍നടക്കാരെയും വളര്‍ത്തുമൃഗങ്ങളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ.
കോട്ടപ്പുറം കാത്തലിക് സിറിയന്‍ ബാങ്കിന് സമീപം നടത്തിയ ധര്‍ണ്ണ തെരുവുനായ ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. കവിയൂര്‍ പൊന്നമ്മ മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുന്ന തെരുവുനായ്ക്കളുടെ ആക്രമണത്തിന് അധികാരികള്‍ അടിയന്തിരമായി ശാശ്വത പരിഹാരംകാണണമെന്ന് ജോസ് മാവേലി ആവശ്യപ്പെട്ടു.
കര്‍മ്മ പ്രസിഡന്റ് പി.എസ് സുബൈര്‍ഖാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ജോര്‍ജ്ജ് നേരേവീട്ടില്‍, വാര്‍ഡ് മെമ്പര്‍ ജഗദീഷ്, സ്‌കറിയ മണവാളന്‍, ബെന്നി പനേരി, കലാധരന്‍, ജാസ്മിന്‍, സാഹിത സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
അധികാരികളുടെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാടിനെതിരെ വരുംദിവസങ്ങളില്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."