HOME
DETAILS
MAL
സംസ്ഥാനത്ത് മദ്യവില കൂട്ടി
backup
June 02 2017 | 23:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെയും ബിയറിന്റെയും വില കൂട്ടി.
പാതയോര മദ്യശാലകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ബിവറേജസ് കോര്‍പറേഷനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മദ്യവില കൂട്ടിയത്.
വന്‍തോതില്‍ വില്‍ക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ക്ക് ബോട്ടിലിന് 40 മുതല്‍ 100 രൂപ വരെയാണ് കൂട്ടിയത്. സാധാരണ മദ്യത്തിന്റെ വില 10 മുതല്‍ 40 രൂപ വരെയും കൂട്ടി. പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 80 രൂപ വരെ കൂട്ടിയിട്ടുണ്ട്. ബിയര്‍ വിലയില്‍ 10 മുതല്‍ 20 രൂപ വരെയാണ് വര്‍ധന.
നിലവിലുള്ള വിലയുടെ അഞ്ചു ശതമാനമെന്ന നിരക്കിലാണ് കൂട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."