HOME
DETAILS

അതിക്രമങ്ങളില്‍ രണ്ടാം സ്ഥാനം!

  
backup
October 13 2018 | 04:10 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%b8

കൊണ്ടോട്ടി: ജില്ലയില്‍ എട്ടു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തതു കുട്ടികള്‍ക്കെതിരേയുള്ള 234 ലൈംഗികാതിക്രമ പോക്‌സോ കേസുകള്‍. കഴിഞ്ഞ വര്‍ഷം ആകെ 219 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പൊലിസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത്തരം കേസുകളില്‍ സംസ്ഥാനത്തു തിരുവനന്തപുരം ജില്ലയ്ക്കു പിറകില്‍ രണ്ടാം സ്ഥാനത്താണ് മലപ്പുറം.
കഴിഞ്ഞ ജനുവരിയില്‍ 25 പോക്‌സോ കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരിയില്‍ ഇത് 21 ആയെങ്കിലും മാര്‍ച്ചില്‍ 29 ആയി വര്‍ധിച്ചു. ഏപ്രിലില്‍ 23 കേസുകളും മെയ് മാസത്തില്‍ 33 കേസുകളുമുണ്ടായി. ജൂണില്‍ 28, ജൂലൈയില്‍ 43, ഓഗസ്റ്റില്‍ 32 എന്നിങ്ങനെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയുന്നതിന്റെ ഭാഗമായി 2012ലാണ് പോക്‌സോ നിലവില്‍ വന്നതെങ്കിലും കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് ബാലാവകാശ കമ്മിഷനും സംസ്ഥാന പൊലിസും നല്‍കുന്ന പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോക്‌സോ കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പുകല്‍പിക്കണമെന്നാണ് നിയമമെങ്കിലും ഇതിനായി പ്രത്യേക കോടതികളില്ലാത്തതിനാല്‍ കേസുകള്‍ പരിഗണിക്കാനാകുന്നുമില്ല. സംസ്ഥാനത്തു തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് പോക്‌സോ കേസുകള്‍ക്കായി പ്രത്യേക കോടതികളുള്ളത്.
ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോട് ചേര്‍ന്നാണ് കേസുകള്‍ പരിഗണിക്കുന്നത്. എല്ലാ ജില്ലകളിലും പോക്‌സോ പരിഗണിക്കാനായി മാത്രം പ്രത്യേക കോടതികള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  19 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  19 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  19 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  19 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  19 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago