HOME
DETAILS

വെട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ വാക്കേറ്റവും കയ്യാങ്കളിയും; പൊലിസ് അന്വേഷണം തുടങ്ങി

  
backup
October 13 2018 | 04:10 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d

വര്‍ക്കല: വെട്ടൂര്‍ പഞ്ചായത്തില്‍ ആരോപണ വിധേയായ സെക്രട്ടറിക്കെതിരേ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക കമ്മിറ്റിയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്ന സംഭവത്തില്‍ ഇരു വിഭാഗത്തിന്റെയും പരാതിയില്‍ വര്‍ക്കല പൊലിസ് അന്വേഷണം തുടങ്ങി.
സംഘര്‍ഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസിം ഹുസൈന്‍, സെക്രട്ടറി ഷീജാമോള്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈക്ക് ഗുരുതര പരുക്കേറ്റ നിസ അലിയാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വ്യാഴഴ്ച രാവിലെ 11ഓടെയാണ് സംഭവം. പഞ്ചായത്ത് സെക്രട്ടറി ഷീജാമോള്‍ക്കെതിരേ കൃത്യവിലോപം ആരോപിച്ച് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സുജിയാണ് പ്രമേയം കൊണ്ടുവന്നത്.
പ്രമേയാവതരണത്തിന് മുന്നെ തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന സെക്രട്ടറിയുടെ ആവശ്യം ഭരണപക്ഷം പരിഗണിച്ചില്ല. പകരം പ്രമേയാവതരണത്തിനൊടുവില്‍ ചര്‍ച്ചയാകാമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതില്‍ പ്രകോപിതയായ സെക്രട്ടറി ഭരണപക്ഷത്തിന് നേരെ സഭ്യേതര ഭാഷകള്‍ പ്രയോഗിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് അസിംഹുസൈന്‍ പറഞ്ഞു.
തുടര്‍ന്ന് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങളായ നാസിമുദ്ദീന്‍, വിജയകുമാര്‍, ഗോപിചന്ദ്രന്‍ എന്നിവര്‍ സംഘം ചേര്‍ന്ന് തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് അഹിംഹുസൈന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സുജി എന്നിവര്‍ പറഞ്ഞു.
ഏറെ നാളായി കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പ്രദേശവാസികള്‍ നടപടി ആവശ്യപ്പെട്ടിരുന്നുവത്രേ.
കൃത്യസമയത്ത് ഹാജരാകാതിരിക്കുക, കമ്മിറ്റി തീരുമാനങ്ങള്‍ മിനുട്‌സില്‍ തെറ്റായി രേഖപ്പെടുത്തുക, റിവിഷന്‍ പ്രോജക്ടറുകള്‍ സമയബന്ധിതമായി മേലധികാരികള്‍ക്ക് സമര്‍പ്പിക്കാതിരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സുജി പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ സെക്രട്ടറിക്കെതിരേ പ്രമേയം പാസാക്കി നല്‍കണമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സെല്യൂഷന്‍ മീറ്റീങ് വിളിച്ചു ചേര്‍ത്തത്. സാധാരണ നിലയില്‍ ആരോപണ വിധേയമാകുന്നവര്‍ ഇത്തരം കമ്മിറ്റികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് കീഴ്‌വഴക്കമെങ്കിലും മനപ്പൂര്‍വം സെക്രട്ടറി എത്തിയത് സി.പി.എം പ്രാദേശിക ഘടകത്തിന്റെ പിന്തുണയോടെയാണെന്ന ആരോപണമുണ്ട്.
എന്നാല്‍ ഭരണപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും മനപ്പൂര്‍വം തന്നെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago