ആഡംബര കപ്പല്‍ ബൗദ്ധിക 16ന് വിഴിഞ്ഞത്തെത്തും
വിഴിഞ്ഞം: കാലാവസ്ഥ വ്യതിയാനവും പ്രളയവും കടല്‍ക്ഷോഭവും തിരിച്ചടിയാകുമെന്ന ആശങ്കയില്‍ കഴിയുന്ന വിനോദസഞ്ചാരമേഖലക്ക് ഉണര്‍വേകാന്‍ ലോകം ചുറ്റുന്ന 500 വിദേശ സഞ്ചാരികളുമായി കൂറ്റന്‍ ആഡംബര കപ്പല്‍ ബൗദ്ധിക 16ന് വിഴിഞ്ഞത്തെത്തും.
രാവിലെ എട്ടിന് പുറംകടലില്‍ എത്തുന്ന കപ്പലില്‍ നിന്ന് യാത്രക്കാരെ ചെറുബോട്ടുകളില്‍ തീരത്തടുപ്പിക്കും. തുടര്‍ന്ന് തലസ്ഥനകാഴ്ച്ചകള്‍ കണ്ടു മടങ്ങുന്നവരുമായി വൈകുന്നേരത്തോടെ യാത്രയാകും.
മുന്‍ വര്‍ഷങ്ങളില്‍ ഡിസംബറോടെ മാത്രം സഞ്ചാരികളുമായി ആഡംബര കപ്പലുകള്‍ എത്തിയിരുന്ന പതിവ് ഇത്തവണ ബൗദ്ധിക തിരുത്തും. വലിപ്പ കൂടുതല്‍ കാരണം ഭീമന്‍ കപ്പല്‍ പുറംകടലിലാകും നങ്കൂരമിടുന്നത്. ലോക സഞ്ചാരത്തിനിടെ കൊച്ചി വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. രാവിലെ എത്തി കാഴ്ചകള്‍ കണ്ട ശേഷം വൈകിട്ടോടെ സഞ്ചാരികളുമായി കൊളംബിയയിലേക്ക് തിരിക്കും. ബൗദ്ധികയെ പിന്തുടര്‍ന്ന് ജനുവരിയില്‍ സഞ്ചാരികളുമായി സില്‍വര്‍ ഡിസ്‌കവര്‍ എന്ന് ആഢംബര കപ്പല്‍ എത്തും. ഇതോടെ ടൂറിസത്തിന് കൂടുതല്‍ ഉണര്‍വുണ്ടാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."