പി.എസ്.സി പരീക്ഷാ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഫോണിലേക്ക് സന്ദേശമയച്ചവരെയും പ്രതിചേര്‍ക്കും
തിരുവനന്തപുരം: പി.എസ്.സി നടത്തിയ പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. പരീക്ഷാ സമയത്ത് ഫോണിലേക്ക് ഉത്തരങ്ങള്‍ സന്ദേശമയച്ചവരെയും പ്രതിചേര്‍ക്കും.
യൂനിവേഴ്സിറ്റി കോളജിലെ കൊലപാതക കേസില്‍ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ കുടുങ്ങിയതോടെയാണ് പി.എസ്.സി പരീക്ഷയില്‍ നടന്ന ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവന്നത്. പി.എസ്.സിയുടെ റാങ്ക് പട്ടികയില്‍ മൂവരും മുന്‍നിരയില്‍ എത്തിയതോടെ സംശയം ബലപ്പെടുകയായിരുന്നു.
അഖില്‍ വധശ്രമക്കേസ് പ്രതികളായ മൂവര്‍ക്കു പരീക്ഷാ സമയത്ത് പുറമെ നിന്നും സഹായം ലഭിച്ചതായി പിന്നീട് പി.എസ്.സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷ തുടങ്ങിയ ശേഷം പ്രണവിന്റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്‍ നിന്നായി എണ്‍പതോളം സന്ദേശങ്ങളെത്തിയെന്നാണ് പി.എസ്.സി വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതില്‍ ഒരു നമ്പര്‍ എം.എസ്.പി ക്യാംപിലെ പൊലിസുകാരനായ ഗോകുലിന്റേതാണ്. ഇയാള്‍ പ്രണവിന്റെ സുഹൃത്താണ്. സന്ദേശമയച്ച മറ്റുള്ളവര്‍ക്കെതിരേയും കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."