HOME
DETAILS

വ്രതാനുഷ്ഠാനത്തിലൂടെ വിശക്കുന്നവന്റെ വേദന നാമറിയണം

  
backup
June 02 2017 | 23:06 PM

%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%82%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf



റമദാനിലെ വ്രതം മനുഷ്യരെ ആത്മീയമായി സംസ്‌കരിക്കാന്‍ അല്ലാഹു നിശ്ചയിച്ച ആരാധനയാണ്. എന്നാല്‍ റമദാന്‍ വരുമ്പോഴേക്കും നാം ഭക്ഷണവിഭവങ്ങളുടെ സമാഹാരം തുടങ്ങുകയായി. പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിയുന്ന വിശ്വാസി രാത്രി മുഴുവന്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതനാവുകയാണ്. മതത്തിന്റെ കാഴ്ചപ്പാടില്‍ ഏറെയൊന്നും പിന്‍ബലമില്ലാത്ത നോമ്പ്തുറ മാമാങ്കങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ മത്സരമെന്നോണം നടന്നു വരികയാണ്. പകല്‍ സമയത്തെ വ്രതം പൂര്‍ത്തിയാക്കി ചെറിയ തോതിലുളള ആഹാരത്തിനു ശേഷം ആരാധനകളില്‍ മുഴുകേണ്ട അനുഗ്രഹീത രാവുകള്‍  ഭക്ഷണത്തിനു വേണ്ടിയും അത് കഴിഞ്ഞാലുണ്ടാകുന്ന ക്ഷീണം മാറ്റാനും വേണ്ടി നഷ്ടപ്പെടുത്തുകയാണ് നാം.
പണ്ട് ഗ്രാമപ്രദേശങ്ങളിലെ പള്ളികളില്‍ യാത്രക്കാരായെത്തുന്ന നോമ്പുകാരെ വിശ്വാസികള്‍  നോമ്പ് തുറക്കാനായി സ്വന്തം വീടുകളിലേക്ക് ക്ഷണിക്കുകയായിരുന്നു പതിവ്. അതേസമയം നഗര പ്രദേശങ്ങളിലെ പട്ടണങ്ങളില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നോമ്പ് തുറകള്‍  സംഘടിപ്പിക്കാറുമുണ്ടായിരുന്നു. ഇതിനു പിന്നില്‍ യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും നോമ്പുതുറക്കാനുളള ഭക്ഷണമൊരുക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മിക്ക പള്ളികളിലും മുപ്പത് ദിവസവും ഗംഭീരമായ നോമ്പ് തുറകള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയത്. തൊട്ടടുത്ത പള്ളികളില്‍ കിടിലന്‍ നോമ്പുതുറകള്‍ സംഘടിക്കുമ്പോള്‍ തങ്ങള്‍ മാത്രം എന്തിന് പിന്നോട്ടടിക്കണമെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം 'തുറകള്‍ ' പ്രചാരം നേടിയത്. അങ്ങനെ പാവപ്പെട്ടവന്റെ വിശപ്പിന്റെ വേദന മനസിലാക്കുക എന്ന മഹത്തായ ലക്ഷ്യത്തിലൂടെ കടന്നു പോകേണ്ട അനുഗ്രഹീത മാസം തീറ്റയുടെ ആഘോഷ മാസമായി മാറുകയാണ്.
ഇത് മതത്തിന്റെ ശാസനക്കെതിരാണ്. കേവലം കാരക്ക മാത്രം ഭക്ഷിച്ച് വ്രതം തുടങ്ങുകയും അത് കൊണ്ട് തന്നെ അവസാനിപ്പിക്കുകയും ചെയ്ത മുന്‍ഗാമികളുടെ ചരിത്രം നമുക്ക് മുമ്പിലുണ്ട്. കുറഞ്ഞ ഭക്ഷണം ശീലമാക്കിയവനെ കുറഞ്ഞ ആരാധനകള്‍  കൊണ്ട് അല്ലാഹു തൃപ്തിപ്പെടുമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. കഴിഞ്ഞ പതിനൊന്ന് മാസക്കാലത്തെ ഭക്ഷണക്രമം നിലനിര്‍ത്തി കൊണ്ട് തന്നെ പകല്‍ ഭക്ഷണം വെടിയുന്ന രീതിയിലേക്ക് നോമ്പിനെ പാകപ്പെടുത്തണം. അപ്പോഴാണ് വ്രതത്തിന്റെ ഭാഗമായുളള ത്യാഗം കരസ്ഥമാവൂ. ഇന്ന് നടക്കുന്ന നോമ്പുതുറകളെ അടച്ചാക്ഷേപിക്കുകയല്ല. മറിച്ച് അത് സമൂഹത്തില്‍ നോമ്പിനെക്കുറിച്ച് യഥാര്‍ഥ സന്ദേശമല്ല നല്‍കുന്നത് എന്ന് ഓര്‍മിപ്പിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago