പോസ്റ്റ് മോഡേണ്‍ ഇടതുപക്ഷം ഒരു തുറന്നെഴുത്ത്
നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരായ സ്വരങ്ങള്‍ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. നന്മ വിതാനം ചെയ്യുന്നവയാണെങ്കില്‍ പോലും ചിലപ്പോഴൊക്കെ അന്ധകാരത്തിന്റെ അപ്പോസ്തലന്മാര്‍ ആയ ഒരുസംഘം എല്ലായിടത്തും ഉണ്ടാകാറുമുണ്ട്. മാറു മറയ്ക്കാന്‍ സമരം നടന്ന നാട്ടില്‍ ഇന്ന് മാറു തുറക്കാനും അത് മാലോകരെ കണിക്കാനും വേണ്ടിയുള്ള പോരാട്ടങ്ങളായി മാറിയിരിക്കുന്നു.
ഇടതുപക്ഷമെന്ന ലേബല്‍ എന്നും നന്മയുടെ പക്ഷമാണ്. മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജീവിതം കുരുതികൊടുത്ത വിപ്ലവകാരികളാണ് ആഗോള ഇടതുപക്ഷ വസന്തത്തെ ധാന്യമാക്കിയത്. അതുകൊണ്ട് തന്നെ പുരോഗമന ചിന്താരീതി എന്ന പേരില്‍ ഇടതുപക്ഷത്തെ കൂട്ടുപിടിച്ച് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുമുണ്ട്. ഇന്നുമത് തുടരുന്നു...
സദാചാര പൊലിസിങിനെതിരേ എന്ന പേരില്‍ കടന്നു വന്ന ചുംബന സമര നായകരില്‍ പലരും ഫ്രീസെക്‌സും സോഫ്റ്റ് സെക്‌സും വളര്‍ത്താന്‍ വേണ്ടി വല്ലാണ്ടങ്ങ് മെനക്കെടുന്നു എന്നത് കാണാതിരിക്കാനാവില്ല.
ഈ മേഖലയില്‍ ഇടപെടുന്ന ബഹുഭൂരിപക്ഷം ആളുകളും പുരോഗമന സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് സമൂഹത്തില്‍ അവരുടെ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തത്. അതിനുവേണ്ടി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തും പ്രസ്ഥാന കാംപയിനിങില്‍ സജിവമായും തങ്ങളുടെ കാലടിയിലെ മണ്ണ് ഉറപ്പിച്ചു നിര്‍ത്തുകയായിരുന്നു എന്നുവേണം കരുതാന്‍...! വളരെ കൃത്യമായി ഇത്തരക്കാരെ തിരിച്ചറിയാന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്ക് സാധിച്ചു എന്നതും വിസ്മരിക്കാവുന്നതല്ല.
കഞ്ചാവില്‍ തുടങ്ങി കാമത്തിന്റെ എല്ലാ സീമകളും ചര്‍ച്ച ചെയ്ത് അന്ധകാരത്തില്‍ അടയിരിക്കുന്ന ഒരു ചെറിയ വിഭാഗം നാമറിയാതെ നമുക്കിടയില്‍ വേരുറപ്പിക്കുന്നു, അല്ലെങ്കില്‍ വേരുറപ്പിച്ചു കഴിഞ്ഞു എന്നുവേണം കരുതാന്‍. അതുകൊണ്ടാണ് അഞ്ചാം ക്ലാസുകാരിയെ മഞ്ചിലൂടെ വശീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ലൈംഗിക വൈകൃത മനോഭാവത്തെ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനും അതിനു പിന്തുണ നല്‍കാനും ആളുകള്‍ കടന്നു വരുന്നത്.
ഇത്തരം തമസ്സിന്റെ ശക്തികളെ തിരിച്ചറിയാനും തക്കതായ ചികിത്സ നല്‍കാനും നമുക്ക് കഴിയണം.
പോസ്റ്റ് മോഡേണ്‍ ഇടതുപക്ഷം എന്നത് ഒരു മായിക വലയമാണ്. ഓരോ വലയത്തിലും അടങ്ങിയിരിക്കുന്നത് നന്മയുടെ ഒരു കണികപോലും കാണാന്‍ സാധിക്കാത്ത അപകടകരമായ ഒരുപാട് സത്താനിക് ചിന്തകളാണ്. ഒരു തിരിച്ചറിവ് എന്തുകൊണ്ടും നല്ലതാണ്....!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."