ശ്രീകാര്യം കല്ലമ്പള്ളിയില്‍ നിരോധിത കോളാമ്പി മൈക്കുകള്‍; പരിശോധനക്ക് ഉത്തരവ്
തിരുവനന്തപുരം: നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ശ്രീകാര്യം കല്ലമ്പള്ളി ഭാഗത്തുള്ള ക്ഷേത്രങ്ങള്‍ ശബ്ദമലിനീകരണം നടത്തുന്നതിനെ കുറിച്ച് അടിയന്തരമായി പരിശോധന നടത്തി നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
ജില്ലാ കലക്ടറും ശ്രീകാര്യം പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറും ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ബോക്‌സുകള്‍ സ്ഥാപിച്ച് രാത്രിവരെ തുടരുന്ന കാതടിപ്പിക്കുന്ന ശബ്ദ പ്രവാഹം കാരണം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മനുഷ്യരുടെ മാനസിക നില തന്നെ തകരാറിലാക്കുന്ന തരത്തിലാണ് ശബ്ദപ്രവാഹം നടത്തുന്നത്. ഉയരമുള്ള മരങ്ങള്‍ക്ക് മുകളിലാണ് നിരോധിച്ച കോളാമ്പി മൈക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
കല്ലമ്പള്ളിയില്‍ താമസിക്കുന്ന ഐ.എ.എസ് ഉദ്യേഗസ്ഥനും എഴുത്തുകാരനുമായ കെ.വി മോഹന്‍കുമാര്‍ ശബ്ദമലിനീകരണത്തിനെതിരേ പ്രതികരിച്ചെങ്കിലും ചിലര്‍ അദ്ദേഹത്തെ അധിക്ഷേപിച്ചതായി പരാതിയില്‍ പറയുന്നു. നിയമവിരുദ്ധമായി കോളാമ്പി സ്ഥാപിക്കുകയും നിയന്ത്രിത ശബ്ദത്തിന് മുകളില്‍ ശബ്ദം പ്രവഹിപ്പിക്കുകയും ചെയ്യുന്ന മൈക്ക് സെറ്റ് ഉടമക്കെതിരേ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഉത്സവകാലമാകുന്നതോടെ പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും ശബ്ദമലിനീകരണത്തിന് സാധ്യതയുണ്ടെന്നും നിയന്ത്രിത ശബ്ദപ്രവാഹം കര്‍ശനമാക്കണ മെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."