തഴവ പഞ്ചായത്തില്‍ പദ്ധതി അംഗീകരിക്കാന്‍ എല്‍.ഡി.എഫിന് ബി.ജെ.പി പിന്തുണ
കരുനാഗപ്പള്ളി: ചര്‍ച്ച ചെയ്‌തെടുക്കാത്ത തീരുമാനങ്ങള്‍ ക്രമവിരുദ്ധമായി എഴുതിച്ചേര്‍ത്തതിനെ തുടര്‍ന്ന് വിവാദത്തിലായ തഴവ ഗ്രാമപഞ്ചായത്തില്‍ പദ്ധതികള്‍ അംഗീകരിക്കാന്‍ എല്‍.ഡി.എഫിന് ബി.ജെ.പിയുടെ പിന്തുണ.
കമ്മിറ്റി തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യു.ഡി.എഫ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫിസ് പൂട്ടിയിട്ട് സമരം നടത്തിയിരുന്നു. ഇന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ പാവുമ്പ സുനിലിന്റെ കത്തിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ കമ്മിറ്റി ചര്‍ച്ച ചെയ്ത് എടുക്കാത്ത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ വോട്ടെടുപ്പ് നടത്തി ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പദ്ധതികള്‍ അംഗീകരിക്കാന്‍ തയ്യാറാകുകയായിരുന്നു.
ചട്ടവിരുദ്ധമായി കമ്മിറ്റി തീരുമാനങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു. ബി.ജെ.പി പിന്തുണയോടെ ക്രമവിരുദ്ധ തീരുമാനങ്ങള്‍ എഴുതിച്ചേര്‍ത്ത് അംഗീകാരം നേടുന്നതിലൂടെ കമ്മിറ്റിയുടെ വിശ്വാസം നഷ്ടപ്പെട്ടതായും ഇതിന് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരായി അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നും പാവുമ്പ സുനില്‍ പറഞ്ഞു. അംഗങ്ങളായ തഴവ ബിജു, വാലേല്‍ ഷൗക്കത്ത്, റാഷിദ് എ.വാഹിദ്, ആനിപൊന്‍, ജയലക്ഷ്മി, സിംലാ തൃദീത്, താജിറ എന്നിവര്‍ യോഗം ബഹിഷ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."