HOME
DETAILS
MAL
ഇ.വി.എം ചലഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി
backup
June 02 2017 | 23:06 PM
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനിന്റെ വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടത്തുന്ന ഇ.വി.എം ചലഞ്ച് ഭരണ ഘടനാ വിരുദ്ധമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വെല്ലുവിളി ഏറ്റെടുത്ത് തെരഞ്ഞെടുപ്പു കമ്മിഷന് രംഗത്തെത്തിയത്. കമ്മിഷന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരത്തിലുള്ള രീതി അനാരോഗ്യകരമായ പ്രവണതക്ക് ഇടയാക്കുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പു കമ്മിഷന് നടത്തുന്ന വിശ്വാസ്യതാ പരീക്ഷണം നിഷേധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."