HOME
DETAILS
MAL
പെരിയ ഇരട്ടക്കൊല: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
backup
August 07 2019 | 18:08 PM
കൊച്ചി: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സി.പി.എം പ്രവര്‍ത്തകരായ ഒന്‍പതാം പ്രതി മുരളി, 10 ാം പ്രതി രഞ്ജിത്,11 ാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തങ്ങളുടെ പങ്ക് തെളിയിക്കാന്‍ സാധിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു പ്രതികള്‍ വാദിച്ചു. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ അത്തരം വിശദാംശങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബി.സുധീന്ദ്ര കുമാറാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."