മികവുറ്റ സാങ്കേതിക വിദഗ്ധര്‍ കാലഘട്ടത്തിന്റെ അനിവാര്യത: വി.കെ ഇബ്രാഹിംകുഞ്ഞ്
ആലുവ: മികവുറ്റ സാങ്കേതിക വിദഗ്ധര്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തി ഈ അര്‍ഥത്തില്‍ പുനര്‍വായനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
എടത്തല കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജിലെ 15-ാമത് ബി.ടെക് ബാച്ചിന്റെ അധ്യായനാരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയകാലത്തിന്റെ വെല്ലുവിളികളെ നേരിടാനുതകുന്ന രീതിയില്‍ വിദ്യാര്‍ഥികളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അധ്യാപകരുടെ പങ്ക് ഗൗരവമേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സാങ്കേതിക രംഗത്തെ ഗവേഷണങ്ങളുടെ ഗുണപരമായ വളര്‍ച്ചയിലൂടെ മാത്രമേ സങ്കീര്‍ണമായ ചികിത്സാരീതികള്‍ ലളിതകമാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദ് സേഠ് അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, കോളേജ് സെക്രട്ടറി അഡ്വ.കെ.എ.ജലീല്‍, സെക്രട്ടറിമാരായ എന്‍.കെ.നാസര്‍, അബിദുല്‍ മജീദ് പറക്കാടന്‍, കെ.എം.ഇ.എ ഡയറക്ടര്‍ ഡോ.ടി.എം. അമര്‍ നിഷാദ്, പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.മണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മൂലകോശം ദാനം ചെയ്തുകൊണ്ട് ഒന്‍പതു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച കോളേജിലെ വിദ്യാര്‍ഥി ഷാബാസിനെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."