അറവ് മാലിന്യം തള്ളിയവരെ പിടികൂടി; പാരിതോഷികം നേടി പഞ്ചായത്തംഗങള്
മാവൂര്‍: മല്‍സ്യ മാര്‍ക്കറ്റിന് സമീപത്ത് ഇന്നലെ രാത്രി അറവ് മാലിന്യം വലിച്ചെറിയുകയായിരുന്ന ചിക്കല്‍ സ്റ്റാള്‍ ഉടമയും ജീവനക്കാരനെയും പിടികൂടി.
പഞ്ചായത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ. ഉസ്മാന്, മെമ്പര്‍ യു.എ ഗഫൂര്‍ എന്നിവരാണ് ഇവരെ പിടികൂടിയത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റിലെ കോഴി കച്ചവടക്കരനെയാണ് പിടികൂടിയത്. ഇതോടെ മലിന്യം തള്ളുന്നവരെ കൈയോടെ പിടികൂടുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രഖ്യപിച്ച 5000 രൂപയുടെ പരിതോഷികത്തിന് ഭരണസമിതി അംഗങ്ങള്‍ തന്നെ അര്‍ഹത നേടി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാവൂര്‍ അങ്ങാടിയിലും പരിസരത്തും രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രാത്രി പതിയിരുന്നാണ് മാലിന്യം തള്ളുന്നത് പിടി കൂടിയത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മജീദ് പിടിയിലായവര്‍ക്ക് 10000 രൂപ പിഴ ചുമത്തി. അനന്തര നടപടികള്‍ക്കായി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."