പി.എ.സി.എല്‍: ഫീല്‍ഡ് വര്‍ക്കര്‍മാര്‍ 15ന് ആദായനികുതി ഓഫിസ് മാര്‍ച്ച് നടത്തും
കോഴിക്കോട്: പേള്‍സ് ആഗ്രോ ടെക് കോര്പറേഷന് ലിമിറ്റഡിലെ (പി.എ.സി.എല്‍) മുഴുവന്‍ നിക്ഷേപകരുടെയും പണം തിരിച്ചുനല്‍കി ഫീല്‍ഡ് വര്‍ക്കര്‍മാരെ സംരക്ഷിക്കണമെന്ന് പി.എ.സി.എല്‍ ഫീല്‍ഡ് വര്‍ക്കേഴ്സ് യൂനിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നല്ലനിലയില്‍ മുന്നോട്ടുപോയിരുന്ന സ്ഥാപനത്തില്‍ 2000ല്‍ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ഇടപെടലിനെ തുടര്‍ന്ന് കമ്പനി ഇടപാടില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. പിന്നീട് വന്ന കോടതിവിധി പ്രകാരം സെബിയാണ് നിക്ഷേപകര്‍ക്ക് തുക നല്‍കേണ്ടത്. എന്നാല്‍ ഇതുവരെയും അര്‍ഹമായ പണം നല്കാന് സെബി തയാറായിട്ടില്ല. സുപ്രിംകോടതിയുടെ വിധിപ്രകാരം 354 ലക്ഷത്തോളം നിക്ഷേപകര്‍ക്ക് തുകയും ലാഭവിഹിതവും യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കണമെന്നും 53 ലക്ഷം ഫീല്‍ഡ് വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കമ്മീഷന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതിന്റെ തുടര്‍ച്ചയായി യൂനിയന്റെ ആഭിമുഖ്യത്തില്‍ 15ന് രാവിലെ 10ന് കോഴിക്കോട് ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും അവര്‍ പറയുന്നു. സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സമരസമിതി നേതാവുമായ കെ. അശോകന്, ടി. മാധവി, കെ. ഹരിദാസ്, പി. ദിനേശന്, പ്രേമാന്ദന്‍, പി.ആര് കുട്ടികൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."