അന്തരിച്ച വന്ധ്യതാ ഡോക്ടര്‍ക്കെതിരേ കേസ്
റോട്ടര്‍ഡാം: വന്ധ്യതാ ക്ലിനിക് നടത്തിയിരുന്ന അന്തരിച്ച ഡോക്ടര്‍ക്കെതിരേ നിരവധി പേരില്‍ സ്വന്തം ബീജം കുത്തിവച്ചതായി കേസ്. ഡച്ച് കോടതിയാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡോക്ടറുമായി ബന്ധപ്പെട്ട സാധനങ്ങളില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ കോടതി അംഗീകാരം നല്കി. ഡോക്ടര്‍ സ്വന്തം ബീജം നിരവധി പേരില്‍ കുത്തിവച്ചതായ പരാതിയെ തുടര്‍ന്നാണ് കേസ്.
റോട്ടര്‍ഡാമിലെ ബിജ്ഡ്രോപില് ക്ലിനിക് നടത്തിയിരുന്ന ജാന്‍ കര്‍ബാത് എന്ന ഡോക്ടര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ 60 കുട്ടികളുടെ പിതാവാണെന്നാണ് ആരോപണം. കഴിഞ്ഞ ഏപ്രിലില്‍ 89-ാം വയസിലാണ് ഡോക്ടര്‍ മരിച്ചത്. ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത വിവിധ സാധനങ്ങളില്‍ ഡി.എന്‍.എ പരിശോധന നടത്തും.
22ഓളം രക്ഷിതാക്കളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍, ഡോക്ടര്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവില്ലെന്ന് ജാന്‍ കര്‍ബാത്തിന്റെ കുടുംബ അഭിഭാഷകന് പറഞ്ഞു. വിവിധ ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബിജ്ഡ്രോപിലുള്ള ക്ലിനിക് 2009ല്‍ അധികൃതര്‍ അടപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം കര്‍ബാത്തിന്റെ മകന്റെ ഡി.എന്‍.എയില്‍ നടത്തിയ പരിശോധനയില്‍ ആരോപണത്തിനു സാധുത നല്കുന്ന ഫലമാണ് പുറത്തുവന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."