മോദിയോട് ട്വിറ്ററിലുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തക
മോസ്കോ: ട്വിറ്ററില്‍ സജീവമായ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താങ്കള്‍ ട്വിറ്ററിലുണ്ടോയെന്ന് യു.എസ് പത്രപ്രവര്‍ത്തകയുടെ ചോദ്യം. സംഭവത്തിനു പിന്നാലെ യുവതിക്ക് ഇന്ത്യക്കാരുടെ വക പൊങ്കാലയും.
മോസ്കോ സന്ദര്‍ശനത്തിനിടെയാണ് നരേന്ദ്രമോദിയോട് യു.എസ് മാധ്യമപ്രവര്‍ത്തക മേഗന് കെല്ലിക് ചോദിച്ചത്. യു.എസ് പ്രസിഡന്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന അക്കൗണ്ടാണ് മോദിയുടേത്.
മോദിയും പുടിനും പങ്കെടുത്ത യോഗത്തിനു ശേഷമാണ് കെല്ലിക് മോദിയോട് കുശലാന്വേഷണം നടത്തിയത്. മോദിയെ കുറിച്ച് ശരിക്കുപഠിക്കാതെയാണ് ഇവരുടെ ചോദ്യമെന്നാണ് പൊങ്കാലക്കാരുടെ ആക്ഷേപം.
സെന്റ്പീറ്റേഴ്സ് ബര്‍ഗിലെ കോണ്സ്റ്റൈന് പാലസില്‍ വച്ചാണ് മോദിക്കും പുടിനും ഒപ്പം കെല്ലിക് ടി.വി ഷോ സംഘടിപ്പിച്ചത്. മോദിയെ ട്വിറ്ററില്‍ മൂന്നു കോടി പേര് പിന്തുണയ്ക്കുന്നുണ്ട്. ഫേസ്ബുക്കില്‍ 4.1 കോടി പേരാണ് മോദിയുടെ പേജ് ലൈക് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."