കുത്തിവയ്പ്: 15 കുട്ടികള്‍ മരിച്ചു
ജൂബ: ദക്ഷിണ സുദാനില്‍ വാക്‌സിനേഷനിലെ അപാകതയെ തുടര്‍ന്ന് 15 കുട്ടികള്‍ മരിച്ചു. അഞ്ചാംപനിക്കെതിരേയുള്ള വാക്‌സിനേഷനാണ് അപകടത്തിനു കാരണം. മാനുഷിക പിഴവാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് ദ.സുദാന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അണുവിമുക്തമാക്കാതെ ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ് നടത്തിയതാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കിഴക്കന്‍ ഇക്വാറ്റോറിയ സംസ്ഥാനത്തെ ഗ്രാമത്തിലാണ് സംഭവം.
അഞ്ചു വയസുവരെയുള്ള 300 കുട്ടികളെയാണ് മെയ് രണ്ടു മുതല്‍ അഞ്ചുവരെ കുത്തിവയ്പ് നടത്തിയത്. കുത്തിവയ്പ് യജ്ഞത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ദശലക്ഷം കുട്ടികള്‍ ദക്ഷിണ സുദാനില്‍ പട്ടിണിയിലാണ്. 2016 ല്‍ ദ.സുദാനില്‍ 2,294 അഞ്ചാം പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 28 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."