ഫിലിപ്പൈന്‍സില്‍ വെടിവയ്പ്: 38 മരണം
മനില: ഫിലിപ്പൈന്‍സിലെ റിസോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ 38 മരണം. യുവാവാണ് ആക്രമണം നടത്തിയത്. നാഷനല്‍ കാപിറ്റല്‍ റീജ്യന് പൊലിസ് ഓഫിസ് മേധാവി ഓസ്കര് അല്ബയാഡെയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. വേള്‍ഡ് മനില എന്റര്ട്രെയ്ന്മെന്റ് സമുച്ചയത്തിലാണ് ആക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും റിസോര്‍ട്ടിലെ അതിഥികളും ജീവനക്കാരുമാണ്. മരിച്ച 20 ലേറെ പേരും അതിഥികളും 13 പേര് ജീവനക്കാരുമാണെന്ന് പൊലിസ് പറഞ്ഞു. 70 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനു ശേഷം തോക്കുധാരി സ്വയം വെടിവച്ചു മരിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചു. ആക്രമണത്തിന് ഭീകരബന്ധമില്ലെന്നാണ് അധികൃതരുടെ നിലപാട്. ആക്രമണം കൊള്ള ലക്ഷ്യംവച്ച് നടത്തിയതാണെന്നും പൊലിസ് പറയുന്നു. ഇന്നലെ രാവിലെയാണ് ആക്രമണം.
കഴിഞ്ഞ ദിവസം ഫിലിപ്പൈന്‍സിലെ മറാവി നഗരത്തില്‍ സൈന്യം ഐ.എസിന് വേണ്ടി ശക്തമായ വേട്ട നടത്തിയിരുന്നു. ഇതില്‍ 18 ഐ.എസ് അനുഭാവികള്‍ കൊല്ലപ്പെട്ടു. ഇതിനുള്ള പ്രതികാരമാണ് ആക്രമണമെന്നാണ് സൂചന. കഴിഞ്ഞ 23 മുതല്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചാണ് ഐ.എസ് വിരുദ്ധ ആക്രമണത്തിന് സൈന്യവും പൊലിസും ഇറങ്ങിയത്. ഫിലിപ്പൈന്‍സിലെ തെക്കന്‍ ദ്വീപായ മിന്‍ഡാനോയിലെ നഗരങ്ങളാണ് തലസ്ഥാനമായ മനിലയും മറാവിയും.
പാര്‍ക്കിങ് ഏരിയ വഴിയാണ് തോക്കുധാരി റിസോര്‍ട്ടില്‍ കയറിയതെന്നാണ് സുരക്ഷാ കാമറകളിലുള്ള ദൃശ്യങ്ങള്‍. കെട്ടിടത്തിലേക്ക് ഓടിക്കറിയ ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."