രണ്ട് ലക്ഷത്തിന് മുകളിലുള്ള നോട്ട് ഇടപാട് നിരോധിച്ചു
ന്യൂഡല്‍ഹി: രണ്ട് ലക്ഷമോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം നിരോധിച്ചു. ഇത്തരത്തില്‍ നോട്ട് കൈമാറ്റം ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ തുല്യ തുകക്കുള്ള പിഴകൂടി ഈടാക്കുമെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. പണമിടപാട് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. പിഴത്തുക പണം സ്വീകരിക്കുന്ന ആളില്‍ നിന്നായിരിക്കും ഈടാക്കുക.
ഇത്തരത്തില്‍ പണമിടപാട് നടക്കുന്നത് കണ്ടാല്‍ ആദായ നികുതി വകുപ്പിന്റെ
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കാവുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ രണ്ട് ലക്ഷമോ അതിനു മകുളിലോ ഉള്ള പണമിടപാട് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. കേന്ദ്രത്തിന്റെ 2017ലെ ധനകാര്യ നിയമപ്രകാരമായിരുന്നു ഇത്.
2017-18 വര്‍ഷത്തെ ബജറ്റില്‍ മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാട് തടയുമെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. ഈ പരിധിയാണ് കുറച്ച് രണ്ട് ലക്ഷമാക്കിയത്. ധനകാര്യ ബില്ലില്‍ ഭേദഗതി വരുത്തിയാണ് ഇത്തരത്തിലുള്ള തീരുമാനമെടുക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ബില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ലോക് സഭ പാസാക്കിയിരുന്നു.
അതേസമയം ഈ നിയമം ചില കാര്യങ്ങളില്‍ ബാധകമാകില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍, ബാങ്കിങ് സ്ഥാപനങ്ങള്‍, പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക്, സഹകരണ ബാങ്കുകള്‍, നികുതി ഡിപ്പാര്‍ട്ട് മെന്റുകള്‍ക്കാണ് ബാധകമായിരിക്കില്ലെന്ന് അറിയിച്ചത്.
രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നിയമം കര്‍ശനമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
നോട്ട് നിരോധനം വന്നതിനെതുടര്‍ന്ന് നടപ്പാക്കുന്ന വിവിധ പരിഷ്‌കരണ നടപടികളുടെ ഭാഗമായിട്ടാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."