HOME
DETAILS

സമരനേതാവിന്റെ ആരോഗ്യനില വഷളായി

  
backup
October 13 2018 | 06:10 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b4%bf%e0%b4%b2

തൃപ്രയാര്‍ : ദേശീയപാത 66 ആനവിഴുങ്ങി ബൈപാസ് വിരുദ്ധ സമരവുമായി ബന്ധപ്പെട്ടു 12 ദിവസമായി നിരാഹാരസമരം തുടരുന്ന സമരനേതാവിന്റെ ആരോഗ്യനില വഷളായി. ആനവിഴുങ്ങിയിലെ ദേശീയപാത ബൈപാസ് വിരുദ്ധസമിതി ചെയര്‍മാന്‍ കെ.എച്ച് മിഷോയുടെ ആരോഗ്യനില അത്യന്തം വഷളായി. പന്ത്രണ്ടു ദിവസമായി മിഷോ പ്രതിഷേധ സൂചകമായി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. വീടു നഷ്ടപ്പെടുന്ന കോളനി നിവാസികളുടെ എഴുപതു ദിവസമായി തുടരുന്ന സമരത്തെ പാടേ അവഗണിച്ച കലക്ടര്‍ അടക്കമുള്ള അധികാരികള്‍ മിഷോയുടെ കാര്യത്തില്‍ കാരുണ്യരഹിതവും നിരുത്തരവാദപരമായുമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് സമരസമിതി ആരോപിച്ചു. മിഷോയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനെത്തിയ വലപ്പാട് ഗവ. ആശുപത്രിയിലെ ഡോക്ടര്‍ രണ്ടു ദിവസം മുമ്പു നടത്തിയ പരിശോധനയില്‍ മിഷോയും സമരക്കാരും അതൃപ്തിയും അവിശ്വാസവും പ്രകടിപ്പിച്ചതിനാല്‍ പരിശോധന നടത്താതെ തിരിച്ചുപോയി. സമരസമിതി ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് പൊലീസ് അകമ്പടിയോടെ മെഡിക്കല്‍ സൂപ്രണ്ട് ഫാത്തിമ അടക്കമുള്ള മെഡിക്കല്‍ സംഘം എത്തി ആരോഗ്യനില വിലയിരുത്തി. ഇ.സി ജിയില്‍ വേരിയേഷനും ബ്ലഡ് ഷുഗറിലും ഓക്‌സിജന്‍ ലെവലിലും കാര്യമായ കുറവും പനി, യൂറിനല്‍ ഇന്‍ഫെക്ഷന്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്നു സൂചിപ്പിച്ചു. മിഷോയെ ആശുപത്രിയിലേക്കു നീക്കുവാനുള്ള പോലീസിന്റെ നീക്കം സ്ത്രീകള്‍ അടക്കമുള്ള നൂറുകണക്കിന് സമരക്കാരുടെയും നാട്ടുകാരുടേയും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇനി എന്തു സംഭവിച്ചാലും ഉത്തരവാദികള്‍ സമരക്കാരായിരിക്കുമെന്ന് എസ്.ഐ അനൂപ് പി.ജി പറഞ്ഞു. എന്നാല്‍ ഉത്തരവാദിത്തം കലക്ടര്‍ അടക്കമുള്ള അധികാരികള്‍ക്കാണെന്ന് സമരസമിതി തിരിച്ചടിച്ചു. മിഷോയുടെ ജീവന്‍ വച്ചു പന്താടരുതെന്ന് സമരസമിതി അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കലക്ടര്‍ ഉടനടി സമരപ്പന്തലും കോളനിയും സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മിഷോയും സമരസമിതിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago