സുപ്രിംകോടതി ജഡ്ജി ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കി
ന്യൂഡല്‍ഹി: സുഷമാ സ്വരാജിന് ആദരാഞ്ജലിയര്‍പ്പിച്ചും സുപ്രിംകോടതി ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കിയും രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ജാലിയന്‍ വാലാബാഗ് ബില്‍ ചര്‍ച്ചയില്ലാതെ പാസാക്കണമെന്ന് ഭരണപക്ഷം താല്പര്യം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് സമ്മതിച്ചില്ല. തുടര്‍ന്ന് ബില്‍ സഭ പരിഗണിച്ചില്ല. സുഷമയുടെ മരണത്തില്‍ അനുശോചിച്ച് ബില്ലുകള്‍ ചര്‍ച്ചയ്ക്കെടുക്കേണ്ടതില്ലെന്ന് ഭരണ- പ്രതിപക്ഷങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു.
ജാലിയന്‍ വാലാബാഗ് സ്മാരകത്തിന്റെ സംരക്ഷണം ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കുന്നതും ട്രസ്റ്റികളില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനെ ഒഴിവാക്കുന്നതുമാണ് ബില്‍. സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസിന്റെ പങ്കാളിത്തം സംബന്ധിച്ച വസ്തുത അംഗീകരിക്കാത്തതാണ് ബില്ലെന്നും ചര്‍ച്ച കൂടാതെ പാസാക്കാനാവില്ലെന്നും കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. 35 ദിവസത്തിനുള്ളില്‍ 32 ബില്ലുകളാണ് സഭ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."